പോ​ലീ​സ് ജീ​പ്പ് ത​ക​ർ​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, April 12, 2021 12:04 AM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ് : മെ​ഡി​ക്ക​ൽ​കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ത്ത പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​റു​വ​യ്ക്ക​ൽ പോ​ങ്ങും​മൂ​ട് ബാ​പ്പു​ജി ന​ഗ​ർ, തൃ​ക്കേ​ട്ട വീ​ട്ടി​ൽ ദീ​പു എ​സ്.​കു​മാ​ർ (38) നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.50നാ​യി​രു​ന്നു സം​ഭ​വം . ജീ​പ്പി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് പൊ​ട്ടി​ച്ച​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടു​ന്ന സ​മ​യം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മം ന​ട​ത്തി.
ശ്രീ​കാ​ര്യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ൾ​ക്ക് ക​ഴ​ക്കൂ​ട്ടം, ശ്രീ​കാ​ര്യം, പേ​രൂ​ർ​ക്ക​ട എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം, ക​വ​ർ​ച്ച, ഗു​ണ്ടാ ആ​ക്ര​മ​ണം, ആ​യു​ധ നി​രോ​ധ​ന നി​യ​മ ലം​ഘ​നം ഉ​ൾ​പ്പെടെ പ​ത്തി​ലേ​റെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ ബി​നു വ​ർ​ഗീ​സ്, എ​സ്ഐ​മാ​രാ​യ ജ​യ​ശ​ങ്ക​ർ, ഷ​ജീം, എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു.