കി​ര​ണ്‍​ദേ​വ് മെ​മ്മോ​റി​യ​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണമെ​ന്‍റ് : കെ​ന്‍റ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ജേ​താ​ക്ക​ള്‍
Monday, April 12, 2021 12:04 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഊ​രൂ​ട്ടു​കാ​ല കോ​ട്ടി​യ​ലി​ല്‍ കി​ര​ണ്‍​ദേ​വി​ന്‍റെ സ്മ​ര​ണാ​ര്‍​ഥ ം ന​ട​ത്തി​യ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ്ണ​മെ​ന്‍റി​ൽ കെ​ന്‍റ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ജേ​താ​ക്ക​ള്‍ .
നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തി​യ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കെ​ന്‍റ് വ​ട്ടി​യൂ​ര്‍​ക്കാ​വ്, ആ​ദൂ​സ് കാ​ര​ക്കോ​ണം, കോ​മ്രേ​ഡ് കാ​ഞ്ഞി​രം​കു​ളം, വീ ​കിം​ഗ്സ് ധ​നു​വ​ച്ച​പു​രം, ക​ര്‍​മ കാ​ട്ടാ​ക്ക​ട, നെ​യ്യാ​ര്‍ ബ്ലാ​സ്റ്റേ​ഴ്സ് നെ​യ്യാ​റ്റി​ന്‍​ക​ര, ന്യൂ ​മൊ​മ​ന്‍റ്സ് കാ​ട്ടാ​ക്ക​ട, ടി​സി​സി, റോ​യ​ല്‍ സ്ട്രൈ​ക്കേ​ഴ്സ് കാ​ര​ക്കോ​ണം, കിം​ഗ്സ് ധ​നു​വ​ച്ച​പു​രം എ​ന്നീ ടീ​മു​ക​ളാ​ണ് അ​ണി നി​ര​ന്ന​ത്. ക​ലാ​ശ​ക്ക​ളി​യി​ല്‍ ക​ര്‍​മ കാ​ട്ടാ​ക്ക​ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കെ​ന്‍റ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ജേ​താ​ക്ക​ളാ​യി.
കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ ഷി​ബു എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.