ആ​ദ​രി​ക്ക​ലും സെ​മി​നാ​റും ന​ട​ത്തി
Monday, April 12, 2021 11:47 PM IST
തി​രു​വ​ന​ന്തു​പു​രം: എം​സി​എ തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക​ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണ​ല​യം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ചി​ൽ ഉ​പ​ദേ​ശി​മാ​രെ​യും ക​പ്യാ​ർ​മാ​രെ​യും ആ​ദ​രി​ക്ക​ലും സെ​മി​നാ​റും ന​ട​ത്തി.
റ​വ. ഡോ.​സി.​സി.​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ മു​ര​ളീ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഫാ.​മാ​ത്യു പാ​റ​യ്ക്ക​ൽ, ഫാ.​ജ​യിം​സ് ച​രു​വി​ള​യി​ൽ, പ്ര​ദീ​പ് ജോ​ർ​ജ്, അ​നി​ൽ​കു​മാ​ർ, ജ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചാ​ക്രി​യ ലേ​ഖ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റി​ന് പി.​ജെ.​ജോ​മോ​ൻ നേ​തൃ​ത്വം ന​ൽ​കി.​വി​വി​ധ ഇ​ട​വ​ക​യി​ൽ നി​ന്നും 20 ഉ​പ​ദേ​ശി ,ക​പ്യാ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.