ആ​നാ​ട് ക​ല്ലി​യോ​ട് മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം
Tuesday, April 13, 2021 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ക​ല്ലി​യോ​ട് മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. ക​ല്ലി​യോ​ട് മൂ​ന്നാം വാ​ർ​ഡാ​യ വ​ട്ട​റ​ത്ത​ല ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് കി​ണ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​നു വേ​ണ്ടി മൂ​ടി​യ​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​പ്ര​കാ​രം വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ചെ​ങ്കി​ലും കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
അ​രു​വി​ക്ക​ര വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ൻ​ജി​നി​യ​റേ​യും നെ​ടു​മ​ങ്ങാ​ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റേ​യും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ​ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.