കോവിഡ് ജാഗ്രത: വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണം; ര​ണ്ടാ​ഴ്ച മെ​ഗാ ഓ​ഫ​റു​ക​ൾ പാ​ടി​ല്ല
Thursday, April 15, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ള​ട​ക്കം എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന സാ​ഹ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. വ​രു​ന്ന ര​ണ്ടാ​ഴ്ച​ത്തേ​ക്ക് മെ​ഗാ സെ​യി​ലു​ക​ളും ഓ​ഫ​റു​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​ന​ങ്ങ​ൾ.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടു ജി​ല്ല​യി​ലെ വ്യാ​പാ​രി സ​മൂ​ഹം പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഒ​മ്പ​തി​ന് അ​ട​യ്ക്ക​ണം. ഹോ​ട്ട​ലു​ക​ളി​ലും റെ​സ്റ്റ​റ​ന്‍റു​ക​ളി​ലും ടേ​ക് എ​വേ കൗ​ണ്ട​റു​ക​ൾ രാ​ത്രി 11 വ​രെ പ്ര​വ​ർ​ത്തി​പ്പി​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ മാ​ത്ര​മേ ആ​ളു​ക​ളെ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​വൂ. ബാ​ക്കി​യു​ള്ള​വ ക്രോ​സ് ചെ​യ്യ​ണം. ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങും ഹോം ​ഡെ​ലി​വ​റി​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ട്ര​യ​ൽ​സ് പാ​ടി​ല്ല.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ​വ​രു​ടേ​യും ശ​രീ​രോ​ഷ്മാ​വ് നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്ക​ണം. വ​രു​ന്ന ആ​ളു​ക​ളു​ടെ പേ​രും ഫോ​ൺ ന​മ്പ​റും എ​ഴു​തി സൂ​ക്ഷി​ക്കാ​നു​ള്ള ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥ​ല​വി​സ്തൃ​തി​യ​നു​സ​രി​ച്ച് ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ത്ത​ക്ക രീ​തി​യി​ൽ മാ​ത്ര​മേ ആ​ളു​ക​ളെ അ​ക​ത്തേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​വൂ. ബാ​ക്കി​യു​ള്ള​വ​രെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ക്യൂ​വി​ൽ നി​ർ​ത്ത​ണം.

സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി ല​ഭി​ക്കു​ന്ന കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ണ്ടാ​യി​രി​ക്ക​ണം. സ്ഥാ​പ​ന ഉ​ട​മ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​വ​യ്ക്ക​ണം. 45 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഓ​രോ 15 ദി​വ​സം കൂ​ടു​മ്പോ​ൾ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വ്യാ​പാ​രി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ചാ​ല, പാ​ള​യം തു​ട​ങ്ങി ജി​ല്ല​യി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റു​ക​ളി​ൽ മൊ​ബൈ​ൽ ടെ​സ്റ്റിം​ഗി​ന് സൗ​ക​ര്യ​മു​ണ്ടാ​ക്കും. ഇ​തി​നാ​യി വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ തൊ​ട്ട​ടു​ത്ത പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യോ മൊ​ബൈ​ൽ ടെ​സ്റ്റിം​ഗി​നു​ള്ള മ​റ്റേ​തെ​ങ്കി​ലും സം​വി​ധാ​ന​വു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. അ​ത​തു പ്ര​ദേ​ശ​ത്തെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി.​കെ. സു​രേ​ഷ് കു​മാ​ർ, സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ നോ​ഡ​ൽ ഓ​ഫീ​സ​ർ ബി. ​അ​നീ​ഷ് കു​മാ​ർ, വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ബി. ​ജ​യ​ധ​ര​ൻ നാ​യ​ർ, ബി. ​വി​ജ​യ​കു​മാ​ർ, വീ​ര​ഭ​ദ്ര​ൻ, ബി. ​മ​ധു​സൂ​ധ​ന​ൻ നാ​യ​ർ, എ​ൻ. സു​ധീ​ന്ദ്ര​ൻ, എം. ​ബാ​ബു​ജ​ൻ, എ. ​ശ​ശി​കു​മാ​ർ, ഡാ​നി​ഷ് ച​ന്ദ്ര​ൻ, വൈ. ​വി​ജ​യ​ൻ, പെ​രി​ങ്ങ​മ്മ​ല രാ​മ​ച​ന്ദ്ര​ൻ, ജെ.​കെ. ഖാ​ലി​ദ്, ടി.​വി. അ​ഭ​യ​ൻ, പാ​ള​യം അ​ശോ​ക്, എം. ​വി​ജ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.