6 പവൻ ക​വ​ർ​ന്ന സംഘം ഒരു മണിക്കൂറിനുള്ളിൽ പി​ടി​യി​ൽ
Thursday, April 15, 2021 11:35 PM IST
കാ​ട്ടാ​ക്ക​ട: കു​റ്റി​ച്ച​ലി​ൽ രാ​ത്രി​യി​ൽ ജ്വ​ല്ല​റി​യി​ലെ​ത്തി​യ സം​ഘം ഉ​ട​മ​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷം ആ​റു​പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു. പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. മ​ല​യി​ൻ​കീ​ഴ് പു​തു​വ​ൻ​പു​ത്ത​ൻ വീ​ട് വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു, (22) ഭാ​ര്യ കു​റ്റി​ച്ച​ൽ ത​ച്ച​ൻ​കോ​ട് ഷാ​ജി മ​ൻ​സി​ലി​ൽ ആ​ൻ​ഫാ (24), മ​ല​യി​ൻ​കീ​ഴ് മ​ട​ത്തി​ങ്ക​ര ര​മ്യ നി​ല​യ​ത്തി​ൽ ഹ​രി​കൃ​ഷ്ണ​ൻ(25), ഭാ​ര്യ വി​ഴി​ഞ്ഞം പ​ന​യ​റ കു​ന്ന് ശ്രീ​നി​ല​യം ക്ടാ​ര​കു​ഴി​യി​ൽ അ​നീ​ഷ് ( 23 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
കു​റ്റി​ച്ച​ൽ ജം​ഗ്ഷ​നി​ലെ സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൈ​ഗാ ജ്വ​ല്ല​റി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 7 30 ഓ​ടെ​യാ​ണ് സം​ഭ​വം. കൈ​ക്കു​ഞ്ഞു​മാ​യി നാ​ലു​പേ​ർ ഉ​ൾ​പ്പെ​ടു​ന്ന കാ​റി​ലെ​ത്തി​യ മോ​ഷ​ണ സം​ഘം സ​ന്ധ്യ​യോ​ടെ ജ്വ​ല്ല​റി​ക്കു സ​മീ​പം നി​ല​യു​റ​പ്പി​ച്ചു. ജ്വ​ല്ല​റി​യി​ൽ ഉ​ട​മ മാ​ത്ര​മാ​യ​തോ​ടെ യു​വ​തി​യും യു​വാ​വും ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി. മൂ​ന്നു​പ​വ​ന്‍റെ ര​ണ്ട് സ്വ​ർ​ണ​മാ​ല​ക​ൾ വാ​ങ്ങി. പ​ണം ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന ബാ​ഗി​ൽ കൈ​യി​ട്ട് മു​ള​കു പൊ​ടി​യെ​ടു​ത്ത് ജ്വ​ല്ല​റി ഉ​ട​മ​യു​ടെ മു​ഖ​ത്ത് എ​റി​ഞ്ഞ ശേ​ഷം സം​ഘം പു​റ​ത്തു​കി​ട​ന്ന സ്വി​ഫ്റ്റ് കാ​റി​ൽ ക​യ​റി സ്ഥ​ലം വി​ട്ടു. കാ​റി​നു​ള്ളി​ൽ ഒ​രു പു​രു​ഷ​നും സ്ത്രീ​യും ഇ​വ​രെ കാ​ത്തി​രു​ന്നി​രു​ന്നു.​സ്വ​ർ​ണം വാ​ങ്ങി​യ​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യ​തോ​ടെ ഉ​ട​മ ബ​ഹ​ളം വ​ച്ചു പു​റ​ത്തി​റ​ങ്ങി. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ കാ​റി​നെ കു​റി​ച്ചു​ള്ള വി​വ​രം ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ൽ അ​റി​യി​ച്ചു. കാ​ട്ടാ​ക്ക​ട നി​ന്നും പോ​ലീ​സ് സം​ഘം കു​റ്റി​ച്ച​ലി​ൽ എ​ത്തു​ക​യും സ്വ​ർ​ണ​വു​മാ​യി ക​ട​ന്ന സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ കു​റി​ച്ചു​ള്ള വി​വ​രം മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു കൈ​മാ​റു​ക​യും ചെ​യ്തു. പോ​ലീ​സ് ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട്ട​തോ​ടെ മ​ല​യി​ൻ​കീ​ഴി​നു സ​മീ​പ​ത്ത് വ​ച്ച് പ്ര​തി​ക​ൾ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സും കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഷാ​ജി​യു​ടെ​യു​ടെ സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡും ചേ​ർ​ന്നാ​ണ് മ​ല​യി​ൻ​കീ​ഴ് വ​ച്ചു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ബാ​ല​രാ​മ​പു​രം പ​ന​യ​റ​കു​ന്ന് ഭാ​ഗ​ത്തു വാ​ട​ക​ക്ക് താ​മ​സി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ബാ​ല​രാ​മ​പു​ര​ത്തെ ഒ​രു ജ്വ​ല്ല​റി​യി​ലും ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ൽ നി​ന്നും ബാ​ഗു​ക​ളും വ​സ്ത്ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി വ​ന്ന​ത്. പ്ര​തി​ക​ളെ നെ​യ്യാ​ർ ഡാം ​സ്റ്റേ​ഷ​നി​ൽ ചോ​ദ്യം ചെ​യ്യുന്നു.