ഇ​ടി​മി​ന്ന​ലേ​റ്റ് പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ര​ണ്ടുപേർ മരിച്ചു
Thursday, April 15, 2021 11:35 PM IST
പാ​ലോ​ട് : ന​ന്ദി​യോ​ടി​നു സ​മീ​പം ചൂ​ട​ലി​ലെ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ൽഇ​ടി​മി​ന്ന​ലേ​റ്റു​ണ്ടാ​യ സ്ഫോ​ട​ ന​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. പടക്കനിർമാണ ശാല ഉ​ട​മ​സ്ഥ​നാ​യ പാ​ലു​വ​ള്ളി ചി​ത്രാ​ഭ​വ​നി​ൽ ശൈ​ല​സ് (65), തൊ​ഴി​ലാ​ളി​യാ​യ ചൂ​ട​ൽ പൊ​യ്യാ​റ്റ് മ​ൺ​പു​റ​ത്ത് വീ​ട്ടി​ൽ സു​ശീ​ല (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. ശൈ​ല​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ​ത്താ​യ​ക്ക​യ​ത്തി​ലു​ള്ള പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ലാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി. ഉ​ച്ച​തി​രി​ഞ്ഞ് പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഇ​ടി​യും മ​ഴ​യു​മാ​യി​രു​ന്നു. മ​റ്റ് തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി. ശൈ​ല​സും സു​ശീ​ല​യും സു​ശീ​ല​യു​ടെ ഭ​ർ​ത്താ​വ് സു​കു​മാ​ര​നും സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഒ​തു​ക്കി​യ ശേ​ഷം മ​ഴ​യാ​യ​തി​നാ​ൽ അ​വി​ടെ ത​ങ്ങി.
ഇ​ടി​മി​ന്ന​ലി​ൽ പൊ​ടു​ന്ന​നെ വെ​ടി​മ​രു​ന്നി​ന് തീ​പി​ടി​ച്ചു. പി​ന്നാ​ലെ വ​ൻ ശ​ബ്ദ​ത്തോ​ടെ ഉ​ഗ്ര​സ്ഫോ​ട​ന​മു​ണ്ടാ​യി. പ​ട​ക്ക​നി​ർ​മാ​ണ ശാ​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സു​ശീ​ല സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ശൈ​ല​സി​ന് പൂ​ർ​ണ​മാ​യും പൊ​ള്ള​ലേ​റ്റു. ഓ​ടി​മാ​റി​യ​തി​നാ​ൽ സു​കു​മാ​ര​ൻ ര​ക്ഷ​പെ​ട്ടു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​വും ക​ത്തി​ന​ശി​ച്ചു. പാ​ലോ​ട് പോ​ലീ​സും വി​തു​ര ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശൈ​ല​സ് രാ​ത്രി​യോ​ടെ മ​രി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി 'പ​ത്താ​യ​ക്ക​യ​ത്തി​ൽ ഫ​യ​ർ വ​ർ​ക്സ് ' എ​ന്ന പേ​രി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല ന​ട​ത്തി വ​രി​ക​യാ​ണ് ശൈ​ല​സ്. ഭാ​ര്യ: സി​സി​ല​റ്റ് ഭാ​യ്. മ​ക്ക​ൾ: ചി​ത്ര​ക​ല, ചി​ത്ര​റാ​ണി, ചി​ത്ര​രാ​ജ്.
സു​ശീ​ല​യു​ടെ മ​ക്ക​ൾ: സേ​തു, സു​മ. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഡി. ​കെ. മു​ര​ളി എം​എ​ൽ​എ​യും ആ​നാ​ട് ജ​യ​നും സം​ഭ​വ​സ്ഥ​ല​വും മ​ര​ണമടഞ്ഞവ​രു​ടെ വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ചു.