ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത
Friday, April 16, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ക​ർ​ശ​ന കോ​വി​ഡ് ജാ​ഗ്ര​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സാ​മൂ​ഹിക അ​ക​ലം, മാ​സ്ക്ക്, സാ​ന​ിറ്റൈ​സ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാം.
്രപ്ര​ദേ​ശ​ത്ത് പൊ​തു ച​ട​ങ്ങു​ക​ൾ, ഒ​ത്തു​കൂ​ട​ലു​ക​ൾ എ​ന്നി​വ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ന​ട​ത്താ​ൻ പാ​ടു​ള്ളൂ. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, കു​ടും​ബ കൂ​ടി​ച്ചേ​ര​ലു​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തു​ന്ന​തി​നു മു​ൻ​പ് തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യെ വി​വ​രം അ​റി​യി​ക്ക​ണം.
ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ മാ​ളു​ക​ൾ, ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട എ​സ്എ​ച്ച്ഒ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​ല്ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ​ങ്ങാ​ട് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, പോ​ലീ​സ്, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​ലം​പൊ​റ്റ, മു​ട്ട​ക്കാ​ട്, പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ന്നി​യൂ​ര്‍, മു​ണ്ടു​കോ​ണം, കോ​വി​ല്‍​വി​ള, ഇ​ല​യ്ക്കോ​ട്, പ​ന്നി​യോ​ട്, മൈ​ലോ​ട്ടു​മൂ​ഴി, കാ​പ്പി​ക്കാ​ട്, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​യ്ക്കം, നെ​ടി​യം​കോ​ട്, മേ​ലേ​കോ​ണം, ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​ടി​മു​ക്ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.