നേ​മം പോ​സ്റ്റോ​ഫീ​സി​ൽ മോഷണം: മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ർ​ന്നു
Saturday, April 17, 2021 11:40 PM IST
നേ​മം : നേ​മം പോ​സ്റ്റോ​ഫീ​സ് കു​ത്തി തു​റ​ന്ന് ഒ​രു മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ർ​ന്ന​താ​യി പ​രാ​തി. പോ​സ്റ്റോ​ഫീ​സി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ലി​ന്‍റെ ര​ണ്ട് പൂ​ട്ടു​ക​ള്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് കെ.​ജി. റൂ​മി​ന്‍റെ പൂ​ട്ടും പൊ​ളി​ച്ചെ​ങ്കി​ലും ലോ​ക്ക​റു​ക​ൾ സു​ര​ക്ഷി​ത​മാ​ണ്. ദേ​ശീ​യ​പാ​ത​യി​ല്‍ നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന് എ​തി​ര്‍​വ​ശ​ത്താ​ണ് പോ​സ്റ്റോ​ഫീ​സ്.

രാ​വി​ലെ ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത​ത് ക​ണ്ട​ത്. നേ​മം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലോ പു​ല​ര്‍​ച്ചെ​യോ ആ​കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. നേ​മം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.