ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ഭ​ർ​ത്താ​വി​നെ റി​മാ​ൻ​ഡു ചെ​യ്തു
Saturday, April 17, 2021 11:40 PM IST
പാ​റ​ശാ​ല: ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​ജി​യെ റി​മാ​ൻ​ഡു ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി കാ​രോ​ട് ചൂ​ര​ക്കു​ഴി മേ​ക്കെ​ക്ക​ര വീ​ട്ടി​ൽ ഷാ​ജി ഭാ​ര്യ മീ​ന​യെ (34 ) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഷാ​ജി ഭാ​ര്യ​യു​മാ​യി നി​ന​ന്ത​രം വ​ഴ​ക്കി​ടു​ന്ന​തും മ​ർ​ദി​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു​വെ​ന്ന് മ​ക്ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കിയിരുന്നു.