കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി
Saturday, April 17, 2021 11:41 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മീ​ന്നി​ലം,ആ​ട്ടു​കാ​ല്‍,ക​രി​ക്കു​ഴി വാ​ര്‍​ഡു​ക​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.​

ക്ലോ​റി​നേ​ഷ​ന്‍ ആ​വ​ശ്യ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും യൂ​ത്ത് ക്ല​ബ് ഏ​കോ​പ​ന​സ​മി​തി മു​ഖേ​ന അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ഈ ​മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൊ​ബൈ​ല്‍ കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി.