കു​മ്പി​ൾമൂ​ട് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Saturday, April 17, 2021 11:42 PM IST
കാ​ട്ടാ​ക്ക​ട : കു​മ്പി​ൾ​മൂ​ട് പാ​ല​ത്തി​ലെ കു​ഴി​ക​ൾ​മൂ​ടി ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ​തോ​ടെ വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ടു.

കോ​ട്ടൂ​ർ - കാ​പ്പു​കാ​ട് റോ​ഡി​ൽ കു​മ്പി​ൾ​മൂ​ട് തോ​ടി​നു കു​റു​കേ​യു​ള്ള മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പാ​ല​ത്തി​ലാ​ണ് വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ട​ത്. നേ​ര​ത്തെ അ​ട​ച്ച കു​ഴി​യു​ടെ അ​ടു​ത്താ​യാ​ണ് വീ​ണ്ടും ടാ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്ന് കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ദു​രി​ത​മാ​യി.​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ര്യ​നാ​ട് സെ​ക്‌​ഷ​നു​കീ​ഴി​ലെ കോ​ട്ടൂ​ർ മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ല​മാ​ണി​ത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന കാ​പ്പു​കാ​ട് ആ​ന​പ​രി​പാ​ല​ന​കേ​ന്ദ്രം, കോ​ട്ടൂ​ർ ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി, വ​നം വ​കു​പ്പി​ന്‍റെ വി​വി​ധ ഓ​ഫീ​സു​ക​ൾ, കോ​ട്ടൂ​ർ ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​ക്കു​മു​ള്ള പാ​ല​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.​കു​മ്പി​ൾ​മൂ​ട് തോ​ടി​നു കു​റു​കേ​യു​ള്ള പാ​ല​ത്തി​ന് അ​ര​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് പാ​ലം കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന്‍റെ പ​ണി​ക​ൾ​ക്കാ​യി ഭാ​രം കൂ​ടി​യ ലോ​റി​ക​ൾ നി​ര​ന്ത​രം ഇ​ത് വ​ഴി ക​ട​ന്നു പോ​യ​താ​ണ് ഇ​ത്ത​ര​ത്തി​ൽ പാ​ലം ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏ​തു സ​മ​യ​ത്തും അ​പ​ക​ടം പ്ര​തീ​ക്ഷി​ക്കാ​വു​ന്ന നി​ല​യി​ലാ​യി​ട്ടും പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ശ​ക്ത​മാ​ണ്. പാ​ലം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.