കോ​വി​ഡ് വ്യാ​പ​നം: ത​ക​ർ​ന്ന​ടി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല
Monday, April 19, 2021 11:23 PM IST
വി​ഴി​ഞ്ഞം : കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല .നി​പ്പ​യും ,പ്ര​ള​യ​വും, നോ​ട്ട് നി​രോ​ധ​ന​വും, ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും വ​രു​ത്തി വ​ച്ച ത​ക​ർ​ച്ച​യി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ത്തി​യ കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി ടൂ​റി​സം മേ​ഖ​ല​ക്ക് വ​രു​ത്തി വ​ച്ച​ത് വ​ൻ തൊ​ഴി​ൽ ന​ഷ്ട​വും കോ​ടി​ക​ളു​ടെ വ​രു​മാ​ന ന​ഷ്ട​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡി​ൽ കൂ​പ്പു​കു​ത്തി​യ മേ​ഖ​ല ഒ​രു തി​രി​ച്ചു വ​ര​വി​ന് ത​യാ​റെ​ടു​ക്കെ വീ​ണ്ടും രോ​ഗം പി​ടി​മു​റു​ക്കി​യ​താ​ണ് ടൂ​റി​സം മേ​ഖ​ല​യെ കൂ​ടു​ത​ൽ അ​ങ്ക​ലാ​പ്പി​ലാ​ക്കു​ന്ന​ത്. വ​ലു​തും ചെ​റു​തു​മാ​യ റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ൽ റ​സ്റ്റോ​റ​ന്‍റ് , ഹൗ​സ് ബോ​ട്ടു​ക​ൾ തു​ട​ങ്ങി ക​ര​കൗ​ശ​ല വി​ൽ​പ്പ​ന ശാ​ല​ക​ൾ, ബീ​ച്ചു​ക​ളി​ലെ ചെ​റു​കി​ട​ക​ച്ച​വ​ട​ക്കാ​ർ, ല​ക്ഷ്വ​റി ബ​സു​ക​ൾ, ടാ​ക്സി, ആ​ട്ടോ ജീ​വ​ന​ക്കാ​ർ, ടൂ​റി​സ്റ്റ്ഗൈ​ഡു​ക​ൾ അ​ട​ക്കം 15 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ ടൂ​റി​സം​മേ​ഖ​ല​യെ മാ​ത്രം​ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന​ത് .
ലോ​ക​മാ​കെ​യു​ണ്ടാ​യ മൂ​ന്ന് മാ​സ​ത്തെ ലോ​ക്ക് ഡൗ​ണും തു​ട​ർ​ന്ന് ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളും മേ​ഖ​ല​യു​ടെ കൂ​പ്പു​കു​ത്ത​ലി​ന് വ​ഴി​തെ​ളി​ച്ചു. ഈ ​വ​ർ​ഷം ജ​നു​വ​രി ആ​ദ്യ​ത്തോ​ടെ നി​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​ന്ന​തോ​ടെ​യു​ണ്ടാ​യ നേ​രീ​യ ഉ​ണ​ർ​വും നി​ല​വി​ൽ ഇ​ല്ലാ​താ​യി. കാ​ര്യ​ങ്ങ​ൾ ഈ ​രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ ഒ​രു​നി​ല​യ്ക്കും പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​ത്ത ത​ര​ത്തി​ലു​ള്ള സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​യാ​യി​രി​ക്കും ടൂ​റി​സം മേ​ഖ​ല​യി​ലു​ണ്ടാ​വു​ക എ​ന്നും ഇ​ത് ടൂ​റി​സം മേ​ഖ​ല​യ്ക്കൊ​പ്പം സം​സ്ഥാ​ന​ത്തി​ന്‍റെ വ​രു​മാ​ന​ത്തി​നും ക​ന​ത്ത ആ​ഘാ​ത​മാ​ണ് വ​രു​ത്തു​ക​യെ​ന്നും ടൂ​റി​സം​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. ആ​ഭ്യ​ന്ത​ര ടൂ​റി​സം നി​ല​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം​മാ​ത്രം 25 ശ​ത​മാ​ന​ത്തി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​പ്പോ​യി. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം മു​മ്പ് വ​രെ ലോ​ക​ത്താ​ക​മാ​നം ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളെ തു​ട​ർ​ന്ന് തി​രി​ച്ച​ടി നേ​രി​ട്ട ടൂ​റി​സം മേ​ഖ​ല 2018 ഓ​ടു​കൂ​ടി​വീ​ണ്ടും സ​ജീ​വ​മാ​യി.
2019 ൽ​വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ക​യും 12ല​ക്ഷ​ത്തോ​ളം വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളും ര​ണ്ട് കോ​ടി​യോ​ളം ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളും​കേ​ര​ള​ത്തി​ലെ​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ക​ണ​ക്ക് .ഇ​ത് വ​ഴി 2019ൽ ​കോ​ടി​ക​ളാ​ണ്കേ​ര​ള​ത്തി​ന്‍റെ ഖ​ജ​നാ​വി​ൽ വീ​ണ​ത് .എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ ഒ​ന്നാം​വ​ര​വി​ൽ ത​ന്നെ ടൂ​റി​സ​ത്തി​നു​ണ്ടാ​യ​തി​രി​ച്ച​ടി​യി​ൽ കോ​ടി​ക​ളു​ടെ വ​രു​മാ​ന ന​ഷ്ട​വും ഉ​ണ്ടാ​യി. ഇ​തോ​ടൊ​പ്പം ടൂ​റി​സം മേ​ഖ​ല​യെ​തി​രി​ച്ചു​പി​ടി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​വു​ക​യാ​ണ്.