അ​രു​വി​ക്ക​ര ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ന​ഗ​ര​ത്തി​ൽ നാ​ളെ കു​ടി​വെ​ള്ളം മു​ട​ങ്ങും
Monday, April 19, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ ന​ഗ​ര​ത്തി​ൽ പൂ​ർ​ണ​മാ​യി ജ​ല​വി​ത​ര​ണം മു​ട​ങ്ങും. നാ​ളെ രാ​ത്രി വൈ​കി പ​ന്പിം​ഗ് ആ​രം​ഭി​ക്കും. വ്യാ​ഴാ​ഴ്ച മാ​ത്ര​മേ താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ൽ ജ​ലം ല​ഭ്യ​മാ​കു​വെ​ന്ന് എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.​
ജി​ക്ക പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​രു​വി​ക്ക​ര 72 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച 11 കെ​വി സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​ണ​ക്‌​ഷ​ൻ മാ​റ്റു​ക​യാ​ണ്. പു​തി​യ 645 എ​ച്ച് പി ​വാ​ട്ട​ർ പ​ന്പ് സ്ഥാ​പി​ക്കു​ന്ന​തി​നും ജി​ക്ക​യു​ടെ ജ​ല​സം​ഭ​ര​ണ ടാ​ങ്കി​ലേ​ക്ക് ഇ​ന്‍റ​ർ ക​ണ​ക്ഷ​നും മ​റ്റ് അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ​ക്കു​മാ​യി​ട്ടാ​ണ് നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ അ​രു​വി​ക്ക​ര എം​എ​ൽ​ഡി, 75 എം​എ​ൽ​ഡി എ​ന്നീ ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ത്രി എ​ട്ടോ​ടെ അ​വ​സാ​നി​ച്ച് പ​ന്പിം​ഗ് ആ​രം​ഭി​ച്ചാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​വൈ​കി​യും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പി​റ്റേ​ന്ന് രാ​വി​ലെ മു​ത​ലും ജ​ല വി​ത​ര​ണം പ​ഴ​യ സ്ഥി​തി​യി​ലാ​കും. പൊ​തു​ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ടാ​ങ്ക​റി​ൽ വെ​ള്ളം വേ​ണ്ട​വ​ർ ഹൈ​ൽ​പ്പ് ലൈ​ൻ ന​ന്പ​രാ​യ 8547697340 ൽ ​ബ​ന്ധ​പ്പെ​ട​ണം