ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Tuesday, April 20, 2021 12:23 AM IST
പാ​ലോ​ട് : ജീ​പ്പ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ഭ​ര​ത​ന്നൂ​ർ കൈ​ത​പ്പ​ച്ച കൊ​ച്ചു​വി​ള വീ​ട്ടി​ൽ അ​നി​ൽ​കു​മാ​ർ (56)ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കി​ര​ൺ​കോ​ടാ​യി​രു​ന്നു അ​പ​ക​ടം. ചാ​ക്കി​ൽ നി​റ​ച്ച നെ​ല്ലു​മാ​യി വ​രി​ക​യാ​യി​രു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​ഭാ​രം ക​യ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് പി​ൻ​ഭാ​ഗം പൊ​ങ്ങി മ​റി​യു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ തൂ​ങ്ങി നി​ന്നി​രു​ന്ന അ​നി​ൽ​കു​മാ​ർ തെ​റി​ച്ചു​വീ​ണു. ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ത​ത്ക്ഷ​ണം മ​രി​ച്ചു. അ​നി​ൽ​ കു​മാ​ർ ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി കി​ളി​മാ​നൂ​ർ അ​ട​യ​മ​ണ്ണി​ലാ​ണ് താ​മ​സം.