മേ​ൽ​പ്പാ​ല നി​ർ​മാണം: സ​ർ​വീ​സ് റോ​ഡ് തു​റ​ന്നു
Tuesday, April 20, 2021 11:24 PM IST
ക​ഴ​ക്കൂ​ട്ടം: മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ച ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ന്‍റെ സ​ർ​വീ​സ് റോ​ഡ് തു​റ​ന്നു.​ആ​ദ്യ ഘ​ട്ട​ത്തി​ൽ മി​ഷ​ൻ ആ​ശു​പ​ത്രി മു​ത​ൽ ക​ഴ​ക്കൂ​ട്ടം മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് മു​ൻ വ​ശം വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡാ​ണ് യാ​ത്ര​ക്കാ​ർ​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം തു​റ​ന്ന് കൊ​ടു​ത്തത്.​
ക​ഴ​ക്കൂ​ട്ടം മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് മു​ൻ വ​ശം മു​ത​ൽ ബൈ​പാ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ​യും സ​ർ​വീ​സ് റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തെ നി​ർ​മാ​ണവും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഒ​ളി​ച്ചോ​ടി​യ
യു​വാ​വും
യു​വ​തി​യും
അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: ഭാ​ര്യ​യെ​യും കൈ​ക്കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​കി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വും
കാ​മു​കി​യും അ​റ​സ്റ്റി​ൽ. പെ​രു​ങ്കു​ളം പൊ​ന്നെ​ടു​ത്ത​കു​ഴി കി​ഴ​ക്കു​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ന്‍റ​ണി​രാ​ജും (ര​ഞ്ജി​ത്ത് 31) യു​വ​തി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്‍റി​ണി രാ​ജി​ന്‍റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

ക​ൺ​വ​ൻ​ഷ​ൻ
ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട് : ചു​മ​ട്ടു​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചെ​റു​വ​യ്ക്ക​ല്‍ പ​ത്മ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വെ​ഞ്ഞാ​റ​മൂ​ട് ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ തേ​ക്ക​ട​അ​നി​ല്‍, ചീ​രാ​ണി​ക്ക​ര ബാ​ബു, ഹാ​ഷിം, നെ​ട്ട​യി​ല്‍ ഗോ​പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.