മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, April 20, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം : അ​ർ​ബു​ദം​ബാ​ധി​ച്ച മു​ഴ നീ​ക്കാ​ൻ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ രോ​ഗി​യു​ടെ വാ​യ്ക്കു​ള്ളി​ൽ രോ​മം വ​ള​ർ​ന്ന സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​യി മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. വാ​യ്ക്കു​ള്ളി​ലെ രോ​മ​വ​ള​ർ​ച്ച കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ന്ന​ത്തു​കാ​ൽ സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍റെ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ത​നി​ക്ക് ശാ​സ്ത്ര​ക്രി​യ ന​ട​ത്തി​യ റീ​ജ​ണ​ൽ ക്യാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ (ആ​ർ​സി​സി) ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ചാ​ണ് സ്റ്റീ​ഫ​ൻ പ​രാ​തി ന​ൽ​കി​യ​ത്.
വാ​യ്ക്കു​ള്ളി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഭാ​ഗ​ത്ത് കീ​ഴ്താ​ടി​യി​ലെ ച​ർ​മ്മം വ​ച്ചു​പി​ടി​പ്പി​ച്ച​തു കാ​ര​ണ​മാ​ണ് രോ​മ​വ​ള​ർ​ച്ച ഉ​ണ്ടാ​കു​ന്ന​തെ​ന്നും​മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ഒ​രു പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ദ​ഗ്ധ​നെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
വാ​യ്ക്കു​ള്ളി​ൽ പ​ക​രം ച​ർ​മ്മം വ​ച്ചു പി​ടി​പ്പി​ച്ച​പ്പോ​ൾ സം​ഭ​വി​ച്ച രോ​മ​വ​ള​ർ​ച്ച സ്വാ​ഭാ​വി​ക​മാ​ണോ എ​ന്ന് ബോ​ർ​ഡ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഇ​തി​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ എ​ന്താ​ണെ​ന്നും ബോ​ർ​ഡ് വി​ശ​ദീ​ക​രി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ രോ​ഗി​യെ ബോ​ർ​ഡ് നേ​രി​ട്ട് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​ട്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സ്റ്റീ​ഫ​ന് 2019 ജൂ​ലൈ ഒ​ന്പ​തി​നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ കാ​രു​ണ്യ പ​ദ്ധ​തി പ്ര​കാ​ര​മാ​യി​രു​ന്നു ചി​കി​ത്സ. വാ​യി​ൽ വ​ച്ചു​പി​ടി​പ്പി​ക്കാ​ൻ തു​ട​യി​ൽ നി​ന്നും മാം​സം എ​ടു​ക്കു​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ങ്കി​ലും കീ​ഴ്ത്താ​ടി​യി​ൽ നി​ന്നാ​ണ് മാം​സം എ​ടു​ത്ത​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഇ​ക്കാ​ര്യം ഡോ​ക്ട​റെ അ​റി​യി​ച്ച​പ്പോ​ൾ വാ​യ്ക്കു​ള്ളി​ലെ മു​ടി ബാ​ർ​ബ​റെ വി​ളി​ച്ച് വെ​ട്ടി​ക്കാ​ൻ പ​റ​ഞ്ഞ് പ​രി​ഹ​സി​ച്ച് പ​റ​ഞ്ഞ​യ​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡോ​ക്ട​റെ അ​നു​കൂ​ലി​ക്കു​ന്ന റി​പ്പോ​ർ​ട്ട് ആ​ർ​സി​സി സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നെ നി​യോ​ഗി​ക്കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്.