കു​ടി​വെ​ള്ള​മി​ല്ല; വാ​ട്ട​ർ അ​ഥോ​റി​റ്റി സെ​ക്‌​ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, April 20, 2021 11:24 PM IST
പേ​രൂ​ർ​ക്ക​ട: പ​ത്തു ദി​വ​സ​മാ​യി കു​ടി​വെ​ള്ളം പൂ​ർ​ണ​മാ​യി മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി സെ​ക്‌​ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. നെ​ടു​ങ്കാ​ട് വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ട്ട​ക്കാ​ൽ, ബ​ണ്ട് റോ​ഡ്, വാ​ഴ​വി​ള, വ​ലി​യ​വി​ള, മ​ങ്ങാ​ട്ടു​കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​പ്ര​ശ്നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​ങ്കാ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ക​ര​മ​ന അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ര​മ​ന സെ​ക്‌​ഷ​ൻ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ച​ത്.
ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​താ​ണ് നെ​ടു​ങ്കാ​ട് വാ​ർ​ഡി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങാ​ൻ കാ​ര​ണം. അ​തേ​സ​മ​യം ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ടാ​ർ ക​ട്ട് ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​ത്ത​താ​ണ് പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പ​ണി​ക്ക് അ​നു​മ​തി വാ​ങ്ങി. രാ​ത്രി ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കു​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് ഉ​പ​രോ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​യ​ത്. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ർ​ഡി​ൽ മു​ഴു​വ​ൻ കു​ടി​വെ​ള്ളം പൂ​ർ​ണ​തോ​തി​ൽ ല​ഭ്യ​മാ​കും എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സ​മ​ര​ത്തി​ന് ആ​ന​ത്താ​നം സ​തീ​ഷ്, പ​ള്ളി​ത്താ​നം രാ​ജേ​ഷ്, രാ​ജേ​ന്ദ്ര​ൻ, പ്ര​തീ​ഷ്,ബൈ​ജു, സ​രി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.