കോ​വി​ഡ് വ്യാപനം അ​ധി​കൃ​ത​ർ​ക്ക് അ​ലം​ഭാ​വ​മെ​ന്ന് ആ​രോ​പ​ണം
Tuesday, April 20, 2021 11:27 PM IST
വി​ഴി​ഞ്ഞം : കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ നാ​ട് വി​റ​ങ്ങ​ലി​ച്ച് നി​ൽ​ക്കു​മ്പോ​ഴും ഒ​ന്നാം ഘ​ട്ട കൊ​റോ​ണ​യെ ചെ​റു​ത്തു തോ​ൽ​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ​യോ, വി​വി​ധ ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യേ, അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെക​ണി​കാ​ണാ​ൻ പോ​ലു​മി​ല്ലെ​ന്ന് പ​രാ​തി.
ര​ണ്ടാം​ഘ​ട്ട​വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലെ ചി​ട്ട​യാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ കാ​ണി​ച്ച അ​ലം​ഭാ​വം രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
കോ​വി​ഡി​ന്‍റെ ഒ​ന്നാം​വ​ര​വി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള്ള ചി​ട്ട​യാ​യ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​ക്കി​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യും രോ​ഗ​വ്യാ​പ​നം കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ​ആ​രം​ഭി​ച്ചു​മാ​ണ് രോ​ഗ​ത്തെ വ​രു​തി​യി​ലാ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം ആ​യു​ഷ് വ​കു​പ്പി​നു​കീ​ഴി​ൽ ഹോ​മി​യോ ,ആ​യു​ർ​വേ​ദ,സി​ദ്ധ വി​ഭാ​ഗ​ങ്ങ​ളെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി ഹോ​മി​യോ, ആ​യു​ർ​വേ​ദ​മ​രു​ന്നു​ക​ൾ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടി​ട​പെ​ടു​ന്ന പോ​ലീ​സ്, ആ​രോ​ഗ്യ,സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം​ചെ​യ്തി​രു​ന്നു. ജി​ല്ല​യി​ൽ കോ​വി​ഡ് സാ​മൂ​ഹ്യ വ്യാ​പ​ന​മു​ണ്ടാ​യ പൂ​ന്തു​റ, പു​ല്ലു​വി​ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ഏ​റെ സ​ഹാ​യ​ക​മാ​യി എ​ന്നാ​യി​രു​ന്നു​വി​ല​യി​രു​ത്ത​ൽ.
ഇ​ത്ത​വ​ണ ര​ണ്ടാം വ​ര​വി​ൽ കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടും ആ​യു​ഷ് വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ണു ന​ശീ​ക​ര​ണ​ത്തി​നാ​യി ഫ​യ​ർ​ഫോ​ഴ്സി​നെ പോ​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.