പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത്
Tuesday, April 20, 2021 11:27 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന് നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ ത്ത് ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചു. 45 വ​യ​സു ക​ഴി​ഞ്ഞ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ക്സി​ൻ ക്യാ​മ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പു​ക​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ സ​വീ​ക​രി​ക്കാം.​നി​ല​വി​ൽ വാ​മ​ന​പു​രം ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ വ​ഴി ന​ട​ത്തു​ന്ന വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും , പോ​ലീ​സി​ന്‍റെ​യും , ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും , ടൂ​ട്ടോ​റി​യ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും , മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കു​ക​യും മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു .