കോ​​വിഡ് പ്ര​തി​രോ​ധത്തിന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ല്ല: സ​ത്യ​ഗ്ര​ഹ സ​മ​ര​വു​മാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി
Wednesday, April 21, 2021 11:52 PM IST
കാ​ട്ടാ​ക്ക​ട : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​ർ​ഡാ​മി​ൽ പ്ര​വ​ർ​ത്തി​പ്പി​ച്ച് വ​ന്ന സി​എ​ഫ്എ​ൽ​ടി​സി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. കെ​പി​സി​സി​യു​ടെ രാ​ജീ​വ് ഗാ​ന്ധി പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​എ​ഫ്എ​ൽ​ടി​സി​ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

ല​ക്ഷ​ങ്ങ​ൾ കു​ടി​ശി​ക​യാ​യ​പ്പോ​ൾ ക​രാ​റു​കാ​ര​ൻ ഭ​ക്ഷ​ണ​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി​രി​ക്കു​ക​യാ​ണ്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും മാ​സ​ങ്ങ​ളാ​യി വേ​ത​നം മു​ട​ങ്ങി​യ​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.​അ​ടി​യ​ന്ത​ര​മാ​യി തു​ക അ​നു​വ​ദി​ച്ച് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.