വ​ർ​ണ വി​സ്മ​യ​മാ​യി പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ ചു​വ​രു​ക​ൾ
Wednesday, April 21, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ ചു​വ​രു​ക​ളി​ല്‍ ചി​ത്ര​കാ​ര​നും മ്യൂ​റ​ലി​സ്റ്റു​മാ​യ ഓ​ഷീ​ന്‍ ശി​വ ര​ചി​ച്ച "ബെ​റ്റ​ര്‍ ടു​ഗെ​ദ​ര്‍' എ​ന്ന മ്യൂ​റ​ല്‍ വി​സ്മ​യ​മാ​വു​ന്നു. മ​നു​ഷ്യ​രും ആ​വാ​സ​വ്യ​വ​സ്ഥ​യും ത​മ്മി​ലു​ള്ള സ​ഹ​ജ​മാ​യ ബ​ന്ധ​മാ​ണ് മ്യൂ​റ​ലി​ന്‍റെ ഇ​തി​വൃ​ത്തം.​
പ​ബ്ലി​ക് ആ​ര്‍​ട്ട് പ്രോ​ജ​ക്ടു​ക​ളു​ടെ സം​ഘാ​ട​ക​രാ​യ, സെ​യ്ന്‍റ് ആ​ര്‍​ട്ട് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​നും ഏ​ഷ്യ​ന്‍ പെ​യി​ന്‍റ്സും പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു ഇ​ട​ങ്ങ​ളി​ലെ പ്ര​ത്യേ​ക ലൊ​ക്കേ​ഷ​നു​ക​ള്‍ പെ​യി​ന്‍റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് ഓ​ഷീ​ന്‍ ശി​വ​യു​ടെ പെ​യി​ന്‍റിം​ഗ്. നി​റ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും സം​സ്കാ​ര​വു​മാ​യി സ​മ​ന്വ​യി​പ്പി​ക്കു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ചി​ത്ര​കാ​ര​നും മ്യൂ​റ​ലി​സ്റ്റു​മാ​യ ഓ​ഷീ​ന്‍ ശി​വ ത​യാ​റാ​ക്കി​യ "ബെ​റ്റ​ര്‍ ടു​ഗെ​ദ​ര്‍' എ​ന്ന മ്യൂ​റ​ല്‍ മ​നു​ഷ്യ​രും ആ​വാ​സ​വ്യ​വ​സ്ഥ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ദൃ​ഡ​ത വെ​ളി​വാ​ക്കു​ന്ന​താ​ണ്. വ​ന്യ​ജീ​വി​ക​ളെ​യും സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളെ​യും ക​ലാ​സൃ​ഷ്ടി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​സു​സ്ഥി​ര​ത​യു​ള്ള ജീ​വി​ത​ശൈ​ലി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ്രി​ന്‍​സി​പ്പ​ൽ അ​ജ​യ് കു​മാ​ര്‍ പ​റ​ഞ്ഞു.