പു​സ്ത​ക​ങ്ങ​ളെ സ്നേ​ഹി​ക്കാ​ൻ ഇ​ങ്ങ​നെ​യും ഒ​ര​ധ്യാ​പ​ക​ൻ
Wednesday, April 21, 2021 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: പു​സ്ത​ക​ങ്ങ​ളെ സ്നേ​ഹി​ക്കു​ക​യും പു​തി​യ എ​ഴു​ത്തു​കാ​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന വേ​റി​ട്ട ഒ​ര​ധ്യാ​പ​ക​നാ​ണ് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ച​രി​ത്ര അ​ധ്യാ​പ​ക​നാ​യ ബി​ന്നി സാ​ഹി​തി. പു​സ്ത​ക പ്ര​സാ​ധ​ന​ത്തി​ലൂ​ടെ ആ​യി​ര​ത്തി​ല​ധി​കം പു​തി​യ എ​ഴു​ത്തു​കാ​രെ ക​ണ്ടെ​ത്തി​യ​തി​ലൂ​ടെ​യാ​ണ് ബി​ന്നി സാ​ഹി​തി ഇൗ ​മേ​ഖ​ല​യി​ലെ വേ​റി​ട്ട വ്യ​ക്തി​ത്വ​മാ​കു​ന്ന​ത്.
പേ​രി​നോ​ടൊ​പ്പ​മു​ള്ള സാ​ഹി​തി എ​ന്ന പ്ര​സാ​ധ​ക​കൂ​ട്ടാ​യ്മ വ​ഴി​യാ​ണ് പു​സ്ത​ക ര​ച​യി​താ​ക്ക​ൾ​ക്കു​ള്ള​വ​ഴി ഒ​രു​ക്കു​ന്ന​ത്. ഇ​തി​ന​കം 853 പു​സ്ത​ക​ങ്ങ​ൾ ബി​ന്നി സാ​ഹി​തി പ്ര​സാ​ധ​ക​ൻ എ​ന്ന നി​ല​യി​ൽ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.
കൂ​ടാ​തെ നി​ര​വ​ധി അ​ധ്യാ​പ​ക​രാ​യ എ​ഴു​ത്തു​കാ​രെ ഒ​രു​മി​പ്പി​ച്ച് സ​മാ​ഹാ​ര​ങ്ങ​ളാ​യും പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. എ​ഴു​ത്തു​കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ളും ക​ണ്ടെ​ത്തി ഇ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. പ്ര​സാ​ധ​ന​ത്തോ​ടൊ​പ്പം എ​ഴു​ത്തു കൂ​ട്ടാ​യ്മ,സാ​ഹി​ത്യ ക്യാ​മ്പ് ,ബാ​ല സാ​ഹി​ത്യ കോ​ൺ​ഫ​റ​ൻ​സ് ,പു​ര​സ്ക്കാ​ര​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ദ്ദേ​ഹം ന​ട​ത്തു​ന്നു​ണ്ട്.
കേ​ര​ള സി​ല​ബ​സി​ലെ നാ​ലാം ക്ലാ​സ് മ​ല​യാ​ള പു​സ്ത​ക​വും അ​ധ്യാ​പ​ക സ​ഹാ​യി​യും ത​യാ​റാ​ക്കി​യ എ​സ്‌​സി​ഇ​ആ​ർ​ടി പു​സ്ത​ക ക​മ്മ​ിറ്റി​യി​ൽ അം​ഗ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം.
അ​ധ്യാ​പ​ക​രാ​യ എ​ഴു​ത്തു​കാ​രെ​യും മ​ധ്യ​നി​ര എ​ഴു​ത്തു​കാ​രേ​യും യോ​ജി​പ്പി​ച്ച് വി​പു​ല​മാ​യ എ​ഴു​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി പ്പി​ക്കു​വാ​നു​ള്ള ഒ​രു ക്ക​ത്തി​ലാ​ണ് ഈ ​അ​ധ്യാ​പ​ക​ൻ .