കാ​ർ മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, April 21, 2021 11:55 PM IST
നെ​ടു​മ​ങ്ങാ​ട്: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഇ​റ​വൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ്കു​മാ​റി​ന്‍റെ കാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ ധ​നു​വ​ച്ച​പു​രം പോ​സ്റ്റി​ൽ അ​തി​ർ​ത്തി​യി​ൽ കൊ​റ്റാ​മ​ത്ത് ഷ​ഹാ​ന മ​ൻ​സി​ലി​ൽ റാ​ഷി​ദ് (18) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​റാ​ഷി​ദ് ഉ​ൾ​പ്പെ​ട്ട മൂ​ന്നം​ഗ സം​ഘം മോ​ഷ്ടി​ച്ച കാ​ർ കോ​ട്ട​യ​ത്തു നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ആ​ര്യ​നാ​ട്ടു നി​ന്നും കാ​റു​മാ​യി ക​ട​ന്ന സം​ഘം റോ​ഡ​രി​കി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണം, ലാ​പ്ടോ​പ്പു​ക​ൾ, മൊ​ബൈ​ലു​ക​ൾ എ​ന്നി​വ​യും മോ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് കാ​റി​ൽ സ​ഞ്ച​രി​ച്ച് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​ശേ​ഷം കാ​ർ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ പ​ദ്ധ​തി​ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് റാ​ഷി​ദ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി എ​സ്. ഷാ​ജി, ആ​ര്യ​നാ​ട് ഇ​ൻ​സ്പ​ക്ട​ർ എ​സ്. മ​ഹേ​ഷ്കു​മാ​ർ, എ​സ്ഐ ബി. ​ര​മേ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.