ഹി​ന്ദ്‌​ലാ​ബ്സി​ന് എ​ന്‍​എ​ബി​എ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍
Thursday, April 22, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ലു​ള്ള എ​ച്ച്എ​ല്‍​എ​ല്‍ ലൈ​ഫ്കെ​യ​ര്‍ ലി​മി​റ്റ​ഡി​ന്‍റെ സം​രം​ഭ​മാ​യ ഹി​ന്ദ്‌​ലാ​ബ്സി​ന് ഡ​യ​ഗ്നോ​സ്റ്റി​ക്സെ​ന്‍റ​ര്‍ ആ​ൻ​ഡ് സ്പെ​ഷാ​ലി​റ്റി ക്ലി​നി​ക്കി​ന് നാ​ഷ​ണ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ ബോ​ര്‍​ഡ് ഫോ​ര്‍ ടെ​സ്റ്റിം​ഗ് ആ​ന്‍​ഡ് കാ​ലി​ബ്രേ​ഷ​ന്‍ ല​ബോ​റ​ട്ട​റീ​സ് (എ​ന്‍​എ​ബി​എ​ല്‍) അ​ക്ര​ഡി​റ്റേ​ഷ​ന്‍ ല​ഭി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള എ​ച്ച്എ​ല്‍​എ​ല്‍ ലൈ​ഫ്കെ​യ​ര്‍ ലി​മി​റ്റ​ഡി​ന്‍റെ സം​രം​ഭ​മാ​ണ് ഹി​ന്ദ്‌​ലാ​ബ്സി​ന് നെ​ടു​മ​ങ്ങാ​ട്, ക​വ​ടി​യാ​ര്‍, ജ​ന​റ​ല്‍​ഹോ​സ്പി​റ്റ​ല്‍, വ​ട്ടി​യൂ​ര്‍​ക്കാ​വ്, ആ​ക്കു​ളം, പേ​രൂ​ര്‍​ക്ക​ട തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ര​ക്ത​ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. സ്വ​കാ​ര്യ ലാ​ബു​ക​ളേ​ക്കാ​ള്‍ 30 മു​ത​ൽ60 ശ​ത​മാ​നം വ​രെ വി​ല കു​റ​വി​ലാ​ണ് ഹി​ന്ദ്‌​ലാ​ബ്സി​ല്‍ 24 മ​ണി​ക്കൂ​റും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​ത്.