പ്ര​തി​രോ​ധ സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി
Thursday, April 22, 2021 11:23 PM IST
വി​ഴി​ഞ്ഞം: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ബോ​ധ​വ​ത്ര​ണ പ​രി​പാ​ടി​യു​മാ​യി കെ​എ​ൽ​സി​എ വി​ഴി​ഞ്ഞം ഇ​ട​വ​ക .കോ​വി​ഡ് ര​ണ്ടാം ത​രം​ഗ പ്ര​തി​രോ​ധ സ​ന്ദേ​ശ യാ​ത്ര എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി വി​ഴി​ഞ്ഞം ജ​ന​മൈ​ത്രി പോ​ലീ​സ് എ​സ്ഐ തി​ങ്ക​ൾ ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഇ​ട​വ​ക വി​കാ​രി ഫാ.​മൈ​ക്കി​ൾ ഇ​ട​വ​കാം​ഗ​ങ്ങ​ൾ സി​സ്റ്റ​ർ​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മാ​സ്ക്ക് ധ​രി​ക്കു​ക, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക, കൈ​ക​ൾ ക​ഴു​കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ തീ​ര​ദേ​ശ വാ​സി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കോ​ട്ട​പ്പു​റ​ത്ത് നി​ന്നാ​രം​ഭി​ച്ച യാ​ത്ര പ്ര​ധാ​ന ക​വ​ല​ക​ൾ ചു​റ്റി വൈ​കു​ന്നേ​ര​ത്തോ​ടെ സ​മാ​പി​ച്ചു.​ഒ​ന്നാം ത​രം​ഗ​ത്തി​ൻ രോ​ഗം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു വി​ഴി​ഞ്ഞം.​നി​ല​വി​ൽ തീ​ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ബാ​ധി​ച്ചി​ല്ലെ​ങ്കി​ലും ഒ​രു മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ​മാ​യി രം​ഗ​ത്ത് വ​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു.