നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ഹെ​ല്‍​പ്പ്ഡസ്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, April 22, 2021 11:26 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ഹെ​ല്‍​പ്പ് ഡ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ 210 പേ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ദി​വ​സം മു​ഴു​വ​നും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഹെ​ല്‍​പ്പ് ഡ​സ്ക് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ശ​യ​മു​ള്ള​വ​ര്‍​ക്ക് 90616 50341, 94955 56151, 94962 02785 ഈ ​ന​ന്പ​രു​ക​ളി​ലേ​യ്ക്ക് വി​ളി​ക്കാ​മെ​ന്നും അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള ക​ട​ക​ളി​ലും മ​റ്റും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന​തു സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ വാ​ഹ​ന​ത്തി​ലൂ​ടെ​യു​ള്ള അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​പ​ടി​യും തു​ട​ങ്ങി​യ​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.