കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ 14 പേ​ർ​ക്ക് കോ​വി​ഡ്
Thursday, April 22, 2021 11:27 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ വ​നി​താ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ പ​തി​നാ​ല് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ട്ടു ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ,അ​ഞ്ച് ഡ്രൈ​വ​ർ​മാ​ർ​ക്കും ഒ​രു ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഡി​പ്പോ​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കോ​വി​ഡ് പോ​സീ​റ്റീ​വ് ആ​യ​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​ർ ഇ​പ്പോ​ഴും ജോ​ലി​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും ഡി​പ്പോ​യും പ​രി​സ​ര​വും വാ​ഹ​ന​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.