അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ര്‍​ജി​ത​മാ​ക്കി
Thursday, April 22, 2021 11:27 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര :അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി തു​ട​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് വി.​പി.​സു​നി​ല്‍​കു​മാ​ര്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ 32 പേ​ര്‍ നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ്ഥാ​പ​ന​ങ്ങ​ളെ​യെ​ല്ലാം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കും ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍​ക്കും അ​ട​ക്കം ഇ​തു സം​ബ​ന്ധി​ച്ച് ക​ത്തു​ക​ള്‍ ന​ല്‍​കി​യ​താ​യും പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാ​സ്ക്കു​ക​ള്‍ ധ​രി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ യ​ഥാ​വി​ധി ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.