കോ​വി​ഡ് വ്യാ​പ​നം: പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Thursday, April 22, 2021 11:27 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി . പൊ​തു ഇ​ട​ങ്ങ​ളി​ലും, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​നു​മാ​യാ​ണു പോ​ലീ​സ് വി​വി​ധ സ്ക്വാ​ഡു​ക​ളാ​യി​ട്ടാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.
പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ആ​ർ. ര​തീ​ഷ്, എ​സ്ഐ​മാ​രാ​യ സു​ജി​ത് ജി.​നാ​യ​ർ, ശ​ശി​ധ​ര​ൻഎ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന. മാ​സ്ക്ക് ധ​രി​ക്ക​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ തു​ട​ങ്ങി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് പി​ഴ ഈ​ടാ​ക്കി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പോ​ലീ​സ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും. പ​ച്ച​ക്ക​റി മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ, ടാ​ക്സി സ്റ്റാ​ൻ​ഡ്, റേ​ഷ​ൻ ക​ട​ക​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും സി​ഐ പ​റ​ഞ്ഞു. ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ സ​ഹാ​യി​ക്കു​വാ​ൻ രം​ഗ​ത്തു​ണ്ട്.