കോ​വി​ഡ് പ്ര​തി​രോ​ധ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോഗം ചേ​ർ​ന്നു
Thursday, April 22, 2021 11:27 PM IST
ആ​റ്റി​ങ്ങ​ൽ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ചേ​ർ​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ന​ഗ​ര​ത്തി​ലെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പ്രൈ​വ​റ്റ് ബ​സ് ഉടമകൾ, വ്യാ​പാ​രി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​കോ​വി​ഡ് ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തി​ൽ നി​ന്ന് പ​ട്ട​ണ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് വി. ​അ​നി​ൽ​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ജി. ​തു​ള​സീ​ധ​ര​ൻ പി​ള്ള, ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ര​മ്യ​സു​ധീ​ർ, വി​ദ്യാ​ഭ്യാ​സ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ ഗി​രി​ജ , എ​സ്.​ഷീ​ജ, സെ​ക്ര​ട്ട​റി എ​സ്. വി​ശ്വ​നാ​ഥ​ൻ, ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ഷാ​ൻ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ബി.​അ​ജ​യ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. മ​നോ​ജ്, ഡോ​ക്ട​ർ​മാ​രാ​യ ജ​സ്റ്റി​ൻ ജോ​സ്, വി.​ബി.​വി​ജ​യ​കു​മാ​ർ, ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി.​എ​സ്. മ​ഞ്ചു, സു​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.