കോ​വി​ഡ് ചി​കി​ത്സ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്യു​ന്ന​വ​ർ രേ​ഖ​ക​ൾ ക​രു​ത​ണം
Tuesday, May 4, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പി​എ​ച്ച്സി​ക​ൾ, സി​എ​ച്ച്സി​ക​ൾ, മ​റ്റു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലേ​ക്കു (സി​എ​സ്എ​ൽ​ടി​സി) റ​ഫ​ർ ചെ​യ്യു​ന്ന​വ​ർ ചി​കി​ത്സാ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി അ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ മു​ൻ​കൂ​ട്ടി ധ​രി​പ്പി​ക്ക​ണെ​ന്നും റ​ഫ​ർ ചെ​യ്ത​തി​ന്‍റെ രേ​ഖ​ക​ൾ നി​ർ​ബ​ന്ധ​മാ​യും കൈ​വ​ശം സൂ​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക്കു കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലാ​കും ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു റ​ഫ​ർ ചെ​യ്ത​താ​ണെ​ന്ന വി​വ​രം അ​റി​യി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​മാ​കു​ന്നെ​ന്ന പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്നാ​ണു ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം. റ​ഫ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ചി​കി​ത്സ സൗ​ജ​ന്യ​മാ​യി​രി​ക്കും.
കാ​സ്പ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​ത് കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്ക് ഈ ​ആ​ശു​പ​ത്രി​ക​ളി​ൽ നേ​രി​ട്ടെ​ത്തി കോ​വി​ഡ് ചി​കി​ത്സ തേ​ടാ​വു​ന്ന​താ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. കാ​സ്പ് പ​ദ്ധ​തി​യി​ൽ എം​പാ​ന​ൽ ചെ​യ്തി​ട്ടു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ sha.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ജി​ല്ല​യി​ൽ നി​ല​വി​ൽ 19 ആ​ശു​പ​ത്രി​ക​ൾ കാ​സ്പ് പ​ദ്ധ​തി​ക്കു കീ​ഴി​ലു​ണ്ട്. കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളെ പ​ദ്ധ​തി​ക്കു കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.