അ​പ​ക​ട സൂ​ച​നാ ബോ​ര്‍​ഡ് മ​റ​ച്ചതായി പ​രാ​തി
Wednesday, May 5, 2021 11:46 PM IST
പാ​ലോ​ട് : പാ​ലോ​ട് - ക​ല്ല​റ റോ​ഡി​ല്‍ മൈ​ല​മൂ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന അ​പ​ക​ട സൂ​ച​നാ​ബോ​ര്‍​ഡി​നു മു​ന്നി​ല്‍ മ​റ്റൊ​രു ബോ​ര്‍​ഡ് കൊ​ണ്ടു മ​റ​ച്ച​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു. കൊ​ടും​വ​ള​വു​ണ്ട് സൂ​ക്ഷി​ക്കു​ക എ​ന്ന സൈ​ന്‍​ബോ​ര്‍​ഡി​നു മു​ന്നി​ലാ​ണ് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ശി​ക്ഷാ​ര്‍​ഹം എ​ന്ന ബോ​ര്‍​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച​ത്. പാ​ലോ​ട് - ക​ല്ല​റ റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തു​താ​യി ടാ​ര്‍ ചെ​യ്ത​പ്പോ​ള്‍ സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഏ​റെ​പ്രാ​ധാ​ന്യ​മു​ള്ള ബോ​ര്‍​ഡി​നെ മ​റ​ച്ചു​കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് മ​റ്റൊ​രു ബോ​ര്‍​ഡ് വ​ച്ച​ത്. അ​പ​ക​ട സൂ​ച​ന ബോ​ർ​ഡ് കാ​ണാ​ത്ത​ക്ക​വി​ധം പ​ഞ്ചാ​യ​ത്തി​ന്‍റെ ബോ​ര്‍​ഡ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.