അ​ത്യാ​സ​ന്ന​ഘ​ട്ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ കിം​സ്ഹെ​ല്‍​ത്തി​ന്‍റെ ടെ​ലി​ട്ര​യാ​ജ്
Wednesday, May 5, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ത്യാ​സ​ന്ന​ഘ​ട്ട​ങ്ങ​ളി​ല്‍ വീ​ഡി​യോ കോ​ളി​ലൂ​ടെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി ചി​കി​ത്സ ഉ​റ​പ്പാ​ക്കി രോ​ഗി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ കിം​സ്ഹെ​ല്‍​ത്ത് സം​സ്ഥാ​ന​ത്താ​ദ്യ​മാ​യി ടെ​ലി​ട്ര​യാ​ജ് ആ​രം​ഭി​ച്ചു. റോ​ഡി​ലും വീ​ട്ടി​ലും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന ഘ​ട്ട​ത്തി​ലും ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, മു​തി​ര്‍​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം വേ​ണ്ട​പ്പോ​ഴും ശ​സ്ത്ര​ക്രി​യ സം​ബ​ന്ധ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് ടെ​ലി​ട്ര​യാ​ജ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കിം​സ്ഹെ​ല്‍​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ (സി​എ​സ്ആ​ര്‍ ) ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യാ​ണ് വീ​ഡി​യോ കോ​ളി​ലൂ​ടെ രോ​ഗി​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. 9567035522 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലൂ​ടെ​യാ​ണ് കിം​സ്ഹെ​ല്‍​ത്ത് ടെ​ലി​ട്ര​യാ​ജ് അ​ടി​യ​ന്ത​ര സേ​വ​നം ഉ​റ​പ്പാ​ക്കാ​മെ​ന്ന് കിം​സ്ഹെ​ല്‍​ത്ത് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​എം.​ഐ. സ​ഹ​ദു​ള്ള പ​റ​ഞ്ഞു. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ച സേ​വ​നം വി​പു​ല​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്തെ മ​റ്റു കിം​സ്ഹെ​ല്‍​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും വ്യാ​പി​പ്പി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പീ​ഡി​യാ​ട്രി​ക് എ​മ​ര്‍​ജ​ന്‍​സി ആ​ന്‍​ഡ് ഐ​സി​യു വി​ഭാ​ഗം ക​ണ്‍​സ​ള്‍​ട്ട​ന്‍റും ടെ​ലി​ട്ര​യാ​ജ് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഡോ. ​പ്ര​മീ​ള ജോ​ജി,എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം മേ​ധാ​വി ഡോ.​ഷ​മീം, എ​മ​ര്‍​ജ​ന്‍​സി ന​ഴ്സിം​ഗ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ സം​ഗീ​ത​യു​മാ​ണ് ട്രെ​ലി​ട്ര​യാ​ജി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മ​റ്റു സു​പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ലാ​ണ് ഈ ​ഫോ​ണ്‍​ന​മ്പ​ര്‍ ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​മ​ര്‍​ജ​ന്‍​സി അ​ഡ​ല്‍​റ്റ് ഫി​സി​ഷ​ന്‍, എ​മ​ര്‍​ജ​ന്‍​സി പീ​ഡി​യാ​ട്രി​ക് ഫി​സി​ഷ​ന്‍ എ​ന്നി​വ​രു​ടെ സേ​വ​നം മു​ഴു​വ​ന്‍ സ​മ​യ​വും ല​ഭി​ക്കും.
അ​ത്യാ​സ​ന്ന​നി​ല​യി​ലു​ള്ള​വ​ര്‍​ക്ക് വീ​ഡി​യോ കോ​ളി​ലൂ​ടെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​മ്പോ​ള്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സ് ടീം ​രോ​ഗി​യു​ടെ സ്ഥ​ല​ത്തെ​ത്തി രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കും. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ഫോ​ൺ:9567035522 .