യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ൽ നി​ന്ന് മോ​ഷ്ടി​ച്ച കാ​ർ ക​ണ്ടെ​ത്തി
Wednesday, May 5, 2021 11:46 PM IST
വെ​ഞ്ഞാ​റ​മൂ​ട്: യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ൽ നി​ന്നും മോ​ഷ്ടി​ച്ച കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ച​ൽ - കു​ള​ത്തൂ​പ്പു​ഴ റോ​ഡി​ൽ എ​രൂ​രി​ന് സ​മീ​പം പൂ​വ​ണ​തും​മൂ​ട്ടി​ലാ​ണ് റോ​ഡ് വ​ശ​ത്തു ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ ലോ​റി ഡ്രൈ​വ​ർ​മാ​രാ​ണ് കാ​ർ റോ​ഡി​ൽ​ക്കി​ട​ക്കു​ന്ന കാ​ര്യം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.
വെ​ഞ്ഞാ​റ​മൂ​ട് ത​ന്ത്രാം​പൊ​യ്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​റ്റി​സെ​ൻ യൂ​സ്ഡ് കാ​ർ ഷോ​പ്പി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ർ മോ​ഷ​ണം പോ​യ​ത്. വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും, വി​ര​ല​ട​യാ​ള വി​ദ്​ഗ​ധ​രും സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​നം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​റ്റി. മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും സി​ഐ പ​റ​ഞ്ഞു.