ജി​ല്ല​യി​ല്‍ മൂ​ന്നു സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ കൂ​ടി
Wednesday, May 5, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ സി​എ​ഫ്എ​ല്‍​ടി​സി​ക​ളും ഡി​സി​സി​ക​ളും(​ഡൊ​മി​സി​ല​റി കെ​യ​ര്‍ സെ​ന്‍റ​ര്‍) ഏ​റ്റെ​ടു​ത്ത​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കു​ക​ളി​ല്‍ ഓ​രോ സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ വീ​തം പു​തു​താ​യി ഏ​റ്റെ​ടു​ത്തു. 200 പേ​ര്‍​ക്കു​ള്ള കി​ട​ക്ക​ക​ള്‍ ഇ​വി​ടെ​യു​ണ്ട്. ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ല്‍ കി​ളി​മാ​നൂ​രി​ല്‍ പു​തു​താ​യി ഒ​രു ഡി​സി​സി ഏ​റ്റെ​ടു​ത്തു. 100 പേ​രെ ഇ​വി​ടെ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​നാ​കും. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും‍ ജീ​വ​ന​ക്കാ​രെ ഉ​ട​ന്‍ നി​യോ​ഗി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.