ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു
Wednesday, May 5, 2021 11:48 PM IST
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ. അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്നു.
കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് യ​ഥേ​ഷ്ടം മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​വാ​നും, സു​ഗ​മ​മാ​യ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കു​വാ​നും ക​ര​കു​ളം മു​ക്കോ​ല സ​ബ് സെ​ന്‍റ​ർ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഒ​രു ഡോ​ക്ട​റി​നെ​യും ര​ണ്ട് പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​നെ​യും നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജാ​ഗ​രൂ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡ​സ്കും,ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു.​
ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​ലേ​ഖാ​റാ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സു​നി​ൽ​കു​മാ​ർ, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​രാ​ജീ​വ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വീ​ണ രാ​ജീ​വ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജാ​സ്മി​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, എ​സ്. രാ​ജ​പ്പ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​സ്ക്ക് വി​ത​ര​ണം ചെ​യ്തു.