പിപി​ഇ​ കി​റ്റും മാ​സ്ക്കും വാ​ങ്ങാ​ൻ സം​ഭാ​വ​ന ന​ൽ​കി ജി.​ആ​ർ. അ​നി​ൽ
Thursday, May 6, 2021 11:39 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പി​ഇ​പി കി​റ്റും മാ​സ്ക്കും വാ​ങ്ങാ​ൻ നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ. അ​നി​ൽ ഒ​രു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ത്തു​ന്ന​തി​ലേ​ക്ക് വേ​ണ്ടി​യാ​ണ് എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ സ്വ​ന്തം കൈ​യി​ൽ നി​ന്നും പ​ണം ന​ൽ​കു​ന്ന​തെ​ന്നും ഇ​തു ഒ​രു സ​ന്ദേ​ശ​മാ​യി ഉ​ൾ​ക്കൊ​ണ്ടു ക​ഴി​യു​ന്ന നി​ല​യി​ലു​ള്ള ധ​ന​സ​ഹാ​യം എ​ല്ലാ​വ​രും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് എം​എ​ൽ​എ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ശി​ൽ​പാ ബാ​ബു​തോ​മ​സി​ന്കൈ​മാ​റി.
കോ​വി​ഡ് പ്ര​തി​രോ​ധ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു ല​ക്ഷം രൂ​പ​യും മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഒ​രു ല​ക്ഷം രൂ​പ​യും ന​ൽ​കി​യി​ട്ടു​ണ്ട്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ക്സി​ജ​ൻ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ആം​ബു​ല​ൻ​സ് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി ക്ക് ​ന​ൽ​കി​യെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി ഊ​ർ​ജി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കും എ​ന്നും പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
കോ​വി​ഡ് വാ​ക്സി​ൻ എ​ല്ലാ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ വാ​ക്സി​നാ​യി പ​ര​ക്കം പാ​യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ക്സി​ൻ വി​ത​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷാ​മ​മാ​കു​മെ​ന്നും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും ജി.​ആ.​ർ അ​നി​ൽ പ​റ​ഞ്ഞു.