ആ​യു​ർ​വേ​ദ ക്ലി​നി​ക്കു​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ച്ചു
Saturday, May 8, 2021 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ 111 ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ളി​ൽ ആ​യു​ർ​വേ​ദ കോ​വി​ഡ് ചി​കി​ത്സാ പ​ദ്ധ​തി​യാ​യ ഭേ​ഷ​ജ​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന് ആ​യു​ർ​വേ​ദ വി​ഭാ​ഗം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഷീ​ല മേ​ബി​ല​റ്റ് അ​റി​യി​ച്ചു.
ഗു​രു​ത​ര​മ​ല്ലാ​ത്ത ല​ക്ഷ​ണ​ങ്ങ​ളു​ള്ള കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക​ളി​ൽ നി​ന്നും ഔ​ഷ​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.
ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ അ​റു​പ​ത്തി അ​യ്യാ​യി​ര​ത്തോ​ളം രോ​ഗി​ക​ൾ ഭേ​ഷ​ജം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി.​
​ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള പു​ന​ർ​ജ​നി പ​ദ്ധ​തി​യും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.​
രോ​ഗി​ക​ൾ​ക്ക് വി​ളി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും വ​ർ​ക്ക​ല ആ​യു​ർ​വേ​ദ ജി​ല്ലാ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും കാ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫോ​ൺ: 04702605363.