കോ​വി​ഡ് പ്ര​തി​രോ​ധം: ന​ഗ​ര​സ​ഭാ ക​ണ്‍​ട്രോ​ള്‍ റൂ​മി​ൽ ല​ഭി​ച്ച​ത് 2260 കോ​ളു​ക​ൾ
Saturday, May 8, 2021 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ച്ച ക​ണ്‍​ട്രോ​ള്‍ റൂം ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ സ​ജ്ജ​മാ​ക്കി​യ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ കോ​ള്‍​സെ​ന്‍റ​ര്‍ ഇ​തു​വ​രെ 2260 കോ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​ന്ന​ലെ മാ​ത്രം 708 കോ​ളു​ക​ളെ​ത്തി. ഇ​തി​ല്‍ ഭ​ക്ഷ​ണ​വും മ​രു​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 49 കോ​ളു​ക​ളും ആം​ബു​ല​ന്‍​സ് സ​ഹാ​യ​ത്തി​നാ​യി 15 കോ​ളു​ക​ളും വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി 46 കോ​ളു​ക​ളും അ​ണു​ന​ശീ​ക​ര​ണ ആ​വ​ശ്യ​ത്തി​നാ​യി 11 കോ​ളു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.
കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദ്യ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലാ​ണ്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ഷീ​നു, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​സ​ന്തോ​ഷ് കു​മാ​ര്‍, കോ​വി​ഡ് പ്ര​തി​രോ​ധ വി​ദ​ഗ്ധ​രാ​യ ഡോ.​അ​നീ​ഷ്, ഡോ.​അ​ര​വി​ന്ദ് എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കി​യ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ല്‍ 10 ഡോ​ക്ട​ര്‍​മാ​ര്‍, 15 ന​ഴ്സു​മാ​ര്‍, 10 പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫ്, 12 മെ​ഡി​ക്ക​ല്‍ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രാ​ണു​ള്ള​ത്. വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന 46 കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ന​ഗ​ര​സ​ഭാ മെ​ഡി​ക്ക​ല്‍ ടീം ​ചി​കി​ത്സ ന​ല്‍​കി.
മെ​ഡി​ക്ക​ല്‍ ടീ​മി​ന്‍റെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി അ​വ​ശ്യ​മ​രു​ന്നു​ക​ളും 123 ഓ​ക്സി​ജ​ന്‍ സി​ല​ണ്ട​റു​ക​ളും, മൂ​ന്നു ആം​ബു​ല​ന്‍​സു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ഭ​ക്ഷ​ണ​വും മ​രു​ന്നും ആ​വ​ശ്യ​പ്പെ​ട്ട​വ​ര്‍​ക്ക് വാ​ര്‍​ഡ്ത​ല റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ യ​ഥാ​സ​മ​യം എ​ത്തി​ച്ചു ന​ല്‍​കി. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള 15 രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നും ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി. കേ​ര​ള ഗ​സ​റ്റ്ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് ജി​ല്ലാ ക​മ്മി​റ്റി 50,000 രൂ​പ​യു​ടെ ഔ​ഷ​ധ​ങ്ങ​ള്‍ മേ​യ​ര്‍​ക്ക് കൈ​മാ​റി. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി.​അ​ജി​ത്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം.​ഷാ​ജ​ഹാ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​മു​ര​ളി, ജി​ല്ലാ ട്ര​ഷ​റ​ര്‍ ര​ഞ്ജി​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ​സ്.​വി.​ശി​ശി​ര്‍ എ​ന്നി​വ​ര്‍ ന​ഗ​ര​സ​ഭ മെ​യി​ന്‍ ഓ​ഫീ​സി​ലെ ക​ള​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് കൈ​മാ​റി​യ​ത്.
ഡി​വൈ​എ​ഫ്ഐ വാ​ഴോ​ട്ടു​കോ​ണം മേ​ഖ​ലാ ക​മ്മി​റ്റി, അ​ഡ്വ. ജി​നി എ​ന്നി​വ​രും ക​ള​ക്ഷ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് ഔ​ഷ​ധ​ങ്ങ​ള്‍ എ​ത്തി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന എ​ല്ലാ ന​ഗ​ര​വാ​സി​ക​ളും അ​തി​ന് ത​യ്യാ​റാ​ക​ണ​മെ​ന്ന് മേ​യ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച ലി​സ്റ്റ് മേ​യ​റു​ടെ ഫെ​യ്സ്ബു​ക്ക് പേ​ജി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​തും ആ​യ​ത് സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തു​മാ​ണ്.ശാ​ന്തി​ക​വാ​ട​ത്തി​ല്‍ ഇ​ന്ന​ലെ 27 കോ​വി​ഡ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ച്ചു. ഇ​ന്ന​ത്തേ​ക്ക് ഇ​തു​വ​രെ 17 ബു​ക്കിം​ഗു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. 16 വ​രെ സം​സ്ഥാ​ന​മൊ​ട്ടാ​കെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൂ​ര്‍​ണ്ണ​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.