ഓ​ക്സി​മീ​റ്റ​റു​ക​ൾ കൈ​മാ​റി
Monday, May 10, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​ത്ത​ൻ ആ​ശ​യ​വു​മാ​യി രാ​ജാ​ജി ന​ഗ​ർ. രാ​ജാ​ജി ന​ഗ​റി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഓ​ക്സി​മീ​റ്റ​റു​മാ​യി​ട്ടാ​കും ഇ​നി​മു​ത​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങു​ക. കി​ട​പ്പു രോ​ഗി​ക​ൾ, കോ​വി​ഡ് ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാം.
ഓ​ക്സി​ജ​ൻ അ​ള​വ്, ഹൃ​ദ​യ​മി​ടി​പ്പി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ പെ​ട്ടെ​ന്ന് അ​റി​യാ​ൻ ക​ഴി​യും. ഇ​തു​വ​ഴി ചി​കി​ത്സ​ആ​വ​ശ്യ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റം.
രാ​ജാ​ജി ന​ഗ​ർ നി​വാ​സി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ ശ​ര​ത്തി​ന്‍റെ​താ​ണ് ഈ ​ആ​ശ​യം. മു​ൻ മു​ഖ്യ​മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​ജി​ത് ആ​ന്‍റ​ണി​യാ​ണ് ഓ​ക്സി​മീ​റ്റ​റു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. രാ​ജാ​ജി ന​ഗ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ.​ദേ​വി​ക​യ്ക്കു എ.​ജി.​ശ​ര​ത് ഓ​ക്സി​മീ​റ്റ​റു​ക​ൾ കൈ​മാ​റി.​ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.