ആ​റ്റി​ങ്ങ​ലി​ലെ​ ഇ​ൻഡേൻ ഗ്യാ​സ് ഏ​ജ​ൻ​സി അ​ട​ച്ചു
Monday, May 10, 2021 11:43 PM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വേ​ലാം​കോ​ണ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻഡേ​ൻ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്യാ​സ് ഏ​ജ​ൻ​സി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​ബാ​റ​ക്ക്, എ.​അ​ഭി​ന​ന്ദ്, ജി.​എ​സ്.​മ​ഞ്ചു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ന​വും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി. സ്ഥാ​പ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പ​ക​രം ജീ​വ​ന​ക്കാ​രി​ല്ലെ​ങ്കി​ൽ നി​ല​വി​ലെ ജീ​വ​ന​ക്കാ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​ന് ശേ​ഷ​മെ സ്ഥാ​പ​നം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഈ ​സ്ഥാ​പ​നം സ​ന്ദ​ർ​ശി​ച്ച​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അധികൃതർ അ​റി​യി​ച്ചു.