എ​ണ്ണ​ത്തി​ൽ സെ​ഞ്ച്വ​റി തി​ക​ച്ചു കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ
Monday, May 10, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജി​ല്ല​യി​ലെ നൂ​റാ​മ​ത്തെ കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലി​ൽ മു​റി​ഞ്ഞ​പാ​ല​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നി​യു​ക്ത എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വ​ജീ​വ​ൻ അ​യ​ൽ​ക്കൂ​ട്ടാം​ഗ​ങ്ങ​ളാ​ണ് കോ​സ്മോ​പോ​ളി​റ്റ​ൻ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ സം​രം​ഭ​ക​ർ.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടേ​ക്ക്എ​വേ രീ​തി​യി​ലാ​ണ് ഇ​വി​ടെ​നി​ന്നു ഭ​ക്ഷ​ണ വി​ത​ര​ണം. പ​ദ്ധ​തി​യു​ടെ തു​ട​ക്ക​ത്തി​ൽ 80 ജ​ന​കീ​യ ഹോ​ട്ട​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളാ​ണ് ജി​ല്ല​യി​ൽ ല​ക്ഷ്യം വെ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ച വ​ലി​യ സ്വീ​കാ​ര്യ​ത​യെ​ത്തു​ട​ർ​ന്ന് നൂ​റു ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ ഇ​തു​വ​രെ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞു. 18 എ​ണ്ണം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലാ​ണ്. നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നും ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല എ​ന്നി​വ​ട​ങ്ങ​ളി​ൽ ഓ​രോ​ന്നു​മു​ണ്ട്. ബാ​ക്കി ജി​ല്ല​യി​ലെ 73 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

20 രൂ​പ​യാ​ണ് ഒ​രു പൊ​തി​ച്ചോ​റി​നു ജ​ന​കീ​യ ഹോ​ട്ട​ലി​ലെ വി​ല. ജി​ല്ല​യി​ൽ ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ജീ​വ​നോ​പാ​ധി​യും അ​തു​വ​ഴി സാ​മ്പ​ത്തി​ക ഉ​യ​ർ​ച്ച​യും ഉ​റ​പ്പാ​ക്കാ​ൻ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്കു സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​മാ​യി ഏ​കീ​കൃ​ത മെ​നു, യൂ​ണി​ഫോം, പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​പ്പി​ലാ​ക്കാ​നാ​ണു കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. മു​റി​ഞ്ഞ​പാ​ലം ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു, മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഡി.​ആ​ർ. അ​നി​ൽ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. ഷൈ​ജു തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.