കോ​ള്‍​സെ​ന്‍റ​ര്‍ രോ​ഗി​ക​ള്‍​ക്ക് ആ​ശ്ര​യ​വും ആ​ശ്വാ​സ​വു​മാ​കു​ന്നു
Monday, May 10, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​കോ​ള്‍​സെ​ന്‍റ​ര്‍ രോ​ഗി​ക​ള്‍​ക്ക് ആ​ശ്ര​യ​വും ആ​ശ്വാ​സ​വു​മാ​കു​ന്നു. നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് ഒ​രു ഫോ​ണ്‍ വി​ളി​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ണ്‍​ട്രോ​ള്‍​റൂ​മി​ലെ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​നാ​യ​ത്. ആ​റ്റു​കാ​ല്‍ ച​രു​വി​ള സ്വ​ദേ​ശി സ​തീ​ഷ് കു​മാ​റും വ​ലി​യ​ശാ​ല​യി​ലെ സു​ജി​ത് ത​മ്പി അ​ങ്ങ​നെ ജീ​വി​ത​ത്തി​ലേ​യ്ക്ക് തി​രി​ച്ചു​വ​ന്ന ചി​ല​ര്‍ മാ​ത്രം.​ ഇ​ന്ന​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് 491 പേ​ര്‍ വി​ളി​ച്ചു. 321 പേ​ര്‍ വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യും 118 പേ​ര്‍ ഭ​ക്ഷ​ണ​ത്തി​നാ​യും 22 പേ​ര്‍ അ​ണു​ന​ശീ​ക​ര​ണ​ത്തി​നാ​യും 30 പേ​ര്‍ യാ​ത്രാ​സൗ​ക​ര്യം ന​ല്‍​കു​ന്ന​തി​നാ​യും വി​ളി​ച്ചു.​ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ല്‍ ന​ഗ​ര​ത്തി​ല്‍ 11,857 പേ​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. പോ​സി​റ്റീ​വ് ആ​യ​വ​രെ ന​ഗ​ര​സ​ഭ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് നേ​രി​ട്ട് വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ തി​രി​ക്കു​ന്ന​ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​തീ​രു​മാ​ന​ത്തെ തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ മൂ​ന്ന്ആം​ബു​ല​ന്‍​സ് കൂ​ടി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​ത്രി​യോ​ടു​കൂ​ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന യാ​ച​ക​രു​ടെ പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മേ​യ​ര്‍ ആ​ര്യാ​രാ​ജേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.അ​ട്ട​ക്കു​ള​ങ്ങ​ര സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍ ഇ​തി​നാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യെ സ​ഹാ​യി​ക്കാ​ന്‍ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് മേ​യ​ര്‍ അ​ഭ്യ​ര്‍​ത​ഥി​ച്ചു.