തീ​ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഒ​രു​ങ്ങു​ന്നു
Wednesday, May 12, 2021 12:15 AM IST
വി​ഴി​ഞ്ഞം : കോ​വി​ഡ്ബാ​ധ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ​അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം ആ​രം​ഭി​ച്ചു.​വി​ഴി​ഞ്ഞം എ​സ്എ​ഫ്എ​സ് സ്കൂ​ൾ, കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം ഗ​വ. കോ​ള​ജ്, നെ​ല്ലി​മൂ​ട് സ്കൂ​ൾ, തി​രു​പു​റം ഗ​വ. ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡൊ​മി​സി​ല​​റി കെ​യ​ർ സെ​ന്‍റ​റു​ക​ളും, വി​ഴി​ഞ്ഞം പു​ളി​ങ്കു​ടി റോ​സാ​മി​സ്റ്റി​ക്ക് റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ൽ 125 കി​ട​ക്ക​ക​ളു​ള്ള സി​എ​ഫ്എ​ൽ​ടി​സി​യും ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തെ പി​ടി​ച്ച് നി​ർ​ത്താ​ൻ മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച എ​ട്ടോ​ളം സി​എ​ഫ്എ​ൽ​ടി​സി ക​ളും രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു.​എ​ന്നാ​ൽ സ​ർ​ക്കാ​ർ​ഹോം ക്വാ​റ​ന്‍റൈ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ച​തോ​ടെ താ​ത്കാ​ലി​ക ആ​ശു​പ​ത്രി​ക​ളി​ലെ ആ​ൾ​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു.​ഇ​തോ​ടെ​യാ​ണ് വീ​ട് സൗ​ക​ര്യ​മി​ല്ലാ​തെ ഗു​രു​ത​ര​മ​ല്ലാ​ത്ത രോ​ഗി​ക​ൾ​ക്കാ​യി ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ൾ കൂ​ടു​ത​ലാ​യി ആ​രം​ഭി​ച്ച​ത്. തീ​ര​ദേ​ശ​ത്ത് രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞ കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​നെ ര​ക്ഷി​ക്കാ​നാ​ണ് പു​ളി​ങ്കു​ടി​യി​ൽ വീ​ണ്ടും സി​എ​ഫ്എ​ൽ​ടി​സി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.​ഒ​ന്നാം ഘ​ട്ട​ത്തി​ൽ തീ​ര​ദേ​ശ​വാ​സി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞ ഈ ​സെ​ന്‍ററി​ൽ നി​ന്ന് രാ​ത്രി​യി​ൽ ചി​ല രോ​ഗി​ക​ൾ മ​തി​ൽ ചാ​ടി​ര​ക്ഷ​പ്പെ​ട്ട് വീ​ടു​ക​ളി​ൽ പോ​യ സംഭവമു​ണ്ടാ​യി. അ​തൊ​ഴി​വാ​ക്കാ​ൻ നി​രീ​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ൽ വോ​ള​ന്‍റി​യ​ർ​മാ​രെ നി​യ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​തോ​ടൊ​പ്പം​മേ​ഖ​ല​യി​ൽ​രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തോ​ടൊ​പ്പം മ​ര​ണ നി​ര​ക്കു കൂ​ടു​ന്ന​തും അ​ധി​കൃ​ത​രു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.​വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലും കോ​ട്ടു​കാ​ൽ, കാ​ഞ്ഞി​രം​കു​ളം, ക​രിം​കു​ളം, പൂ​വാ​ർ തീ​ര​ദേ​ശ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നു.​ന​ഗ​ര​സ​ഭ​യു​ടെ വി​ഴി​ഞ്ഞം സോ​ണ​ൽ പ​രി​ധി​യി​ൽ പ​ന്ത്ര​ണ്ടോ​ളം മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലും നി​ര​വ​ധി​പ്പേ​രു​ടെ ജീ​വ​ൻ കോ​വി​ഡി​ൽ പൊ​ലി​ഞ്ഞു. ഇ​തു​ൾ​പ്പെ​ടെ തീ​ര​ദേ​ശ​ത്തെ മ​റ്റെ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ര​ണ നി​ര​ക്കി​ൽ കു​റ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം.​ഇ​തൊ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ൽ ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ടി​യ​ന്തി​ര തീ​രു​മാ​നം.