ജി​ല്ലാ പ​ഞ്ചാ​യ​ത്തിൽ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​ സ​ജ്ജ​മാ​യി
Wednesday, May 12, 2021 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് ഹെ​ൽ​പ്ഡ​സ്ക് ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. പ​ട്ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലാ​ണ് അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​കേ​ന്ദ്രം സ​ജ്ജ​മാ​ക്കു​ന്ന​ത്.

ലോ​ക്ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ ഭ​ക്ഷ​ണം, ചി​കി​ത്സ, മ​രു​ന്ന്, അ​ടി​യ​ന്ത​ര ആം​ബു​ല​ൻ​സ് സേ​വ​നം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി 0471 2550 750 എ​ന്ന ന​മ്പ​റി​ൽ ഹെ​ൽ​പ്ഡ​സ്ക് സ​ൗക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​

അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ശേ​ഖ​ര​ണ​കേ​ന്ദ്ര​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും. പ​ല ഷി​ഫ്റ്റ്ക​ളി​ലാ​യി 24 മ​ണി​ക്കൂ​ർ സ​ജീ​വ​മാ​യി ഹെ​ൽ​പ്ഡ​സ്കി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന ഫോ​ൺ കോ​ളു​ക​ൾ അ​ത​ത് വി​ഭാ​ഗ​ങ്ങ​ളെ അ​റി​യി​ച്ച് സേ​വ​നം ഉ​റ​പ്പു​വ​രു​ത്തും. ഹെ​ൽ​പ്ഡ​സ്ക്കി​ന്‍റെ ഭാ​ഗ​മാ​യ ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ളാ​യ മാ​സ്ക്ക്, സാ​നി​റ്റൈ​സ​ർ, സോ​പ്പ്, കൈ​യു​റ​ക​ൾ, പി​പി​ഇ കി​റ്റ്, മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണം, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ അ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സം​ഭാ​വ​ന ചെ​യ്യാം. ജി​ല്ല​യി​ലെ 73 പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.