എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 18, 2021 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ ‘നീ​ലാം​ബ​രി’​യി​ൽ കെ.​സു​രേ​ഷ് കു​മാ​റി​ന്‍റെ​യും മ​ഞ്ജു​ഷ​യു​ടെ​യും മ​ക​ൻ സൂ​ര​ജ് കൃ​ഷ​ണ (21) കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ചു. കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്തു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ള​പ്പി​ലു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സൂ​ര​ജ്. താ​ത്കാ​ലി​ക​മാ​യി ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ നി​ർ​ത്തി​യ​തി​നാ​ൽ മൂ​ന്ന് ദി​വ​സം മു​ൻ​പ് മ​ഴ​യ​ത്ത് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഫു​ട്ബോ​ൾ ക​ളി​ച്ച​തി​നെ തു​ട​ർ​ന്ന് സൂ​ര​ജി​ന് പ​നി പി​ടി​ച്ചി​രു​ന്നു. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടു കൂ​ടി കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ വി​ള​പ്പി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​ത്തി​ൽ ഓ​ക്സി​ജ​ൻ കു​റ​ഞ്ഞ​തി​നാ​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം ആ​റോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ശ്വാ​സ​കോ​ശ​ത്തി​ൽ ന്യു​മോ​ണി​യ ബാ​ധി​ച്ച​ത് സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി​യി​രു​ന്നു.

ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന സൂ​ര​ജ് മി​ക​ച്ച എ​ൻ​സി​സി കേ​ഡ​റ്റാ​യി​രു​ന്നു. 2015ൽ ​ദി​ല്ലി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് പ​രേ​ഡി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. സൂ​ര​ജി​ന്‍റെ മ​ര​ണ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം. എ​സ്. രാ​ജ​ശ്രീ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ഡ്രൈ​വ​റാ​ണ് സൂ​ര​ജി​ന്‍റെ പി​താ​വ് സു​രേ​ഷ് കു​മാ​ർ.​സ​ഹോ​ദ​രി: ആ​ര്യ കൃ​ഷ്ണ.