ര​ക്ത​ദാ​താ​വ് ബൈ​ജു നെ​ല്ലി​മൂ​ട് കോ​വി​ഡ് ബാധിച്ച് മരിച്ചു
Wednesday, May 19, 2021 2:20 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നൂ​റ്റി​യ​ന്പ​തി​ലേ​റെ ത​വ​ണ ര​ക്ത​ദാ​നം നി​ര്‍​വ​ഹി​ച്ച ബൈ​ജു നെ​ല്ലി​മൂ​ട് (56) കോ​വി​ഡി​നു കീ​ഴ​ട​ങ്ങി. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ​യാ​യി​രു​ന്നു ആ​ദ്യ ര​ക്ത​ദാ​നം. അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞ​പ്പോ​ള്‍ ര​ക്ത​ദാ​നം ജീ​വ​ദാ​ന​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി. പി​ന്നീ​ട് ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ല്‍ 150 ത​വ​ണ ര​ക്ത​ദാ​നം നി​ര്‍​വ​ഹി​ച്ചു​വെ​ന്ന് മാ​ത്ര​മ​ല്ല, ജ​ന്മ​നാ​ടാ​യ നെ​ല്ലി​മൂ​ടി​നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ര​ക്ത​ദാ​താ​ക്ക​ളു​ള്ള പ്ര​ദേ​ശ​മാ​യി മാ​റ്റാ​നും ബൈ​ജു​വി​ന് സാ​ധി​ച്ചു.

കേ​ര​ള ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് സൊ​സൈ​റ്റി, ക​ർ​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ബോ​ബി ചെ​മ്മ​ന്നൂ​ർ ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ന്‍, വ്യാ​പാ​ര വ്യ​വ​സാ​യ സ​മി​തി തു​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി സം​ഘ​ട​ന​ക​ളു​ടെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന അ​ന്നം അ​മൃ​തം പ​ദ്ധ​തി​യു​ടെ ശി​ല്‍​പ്പി​യും ഈ ​മ​നു​ഷ്യ​ന്‍ ത​ന്നെ. ര​ക്ത​ദാ​നം സം​ബ​ന്ധി​ച്ച് കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ക​യും പു​തു​ത​ല​മു​റ​യി​ല്‍ ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം പ​ക​ര്‍​ന്ന് ന​ല്‍​കാ​ന്‍ ക്യാ​ന്പു​ക​ളി​ലൂ​ടെ പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്തു. ര​ണ്ട് ത​വ​ണ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ന​ല്ല ര​ക്ത ദാ​താ​വി​നു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. ബി​ന്ദു​വാ​ണ് ഭാ​ര്യ. മ​ക​ന്‍: ബി.​ബി. ന​ന്ദ​കി​ഷോ​ര്‍.