ശ്ര​ദ്ധേ​യ​മാ​യി നരുവാമൂട്ടിൽ ജ​ന​കീ​യ ഹോ​ട്ട​ൽ
Sunday, June 13, 2021 12:43 AM IST
പേ​രൂ​ർ​ക്ക​ട: കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് 20 രൂ​പ​യ്ക്കും ന​ൽ​കി ജ​ന​കീ​യ ഹോ​ട്ട​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ന​രു​വാ​മൂ​ട് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​ടും​ബ​ശ്രീ​യു​ടെ "വ​ന്ദ​നം" ഹോ​ട്ട​ലാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. മൂ​ന്നു​മാ​സം മു​മ്പാ​ണ് ഹോ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
ന​രു​വാ​മൂ​ട് സ്വ​ദേ​ശി​നി ബി​ന്ദു​വാ​ണ് ഹോ​ട്ട​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ടു​വ​രെ ഉ​ള്ള സ​മ​യം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ഉ​ച്ച​ഭ​ക്ഷ​ണ പൊ​തി​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ര​യും ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ആ​ഹാ​രം എ​ത്തി​ക്കു​ന്നു. ന​രു​വാ​മൂ​ട് വാ​ർ​ഡ് മെ​മ്പ​ർ കെ. ​രാ​കേ​ഷും ന​ടു​ക്കാ​ട് വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു​വും ജ​ന​കീ​യ ഹോ​ട്ട​ലി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു.