കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി ക​രിം​കു​ളം പ​ഞ്ചാ​യ​ത്ത്
Sunday, June 13, 2021 12:43 AM IST
വി​ഴി​ഞ്ഞം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ത്താ​ൻ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളു​മാ​യി തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ൾ. കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തെ ഫ​ല​പ്ര​ദമാ​യി ചെ​റു​ത്തു നി​ർ​ത്തി​യ ക​രിം​കു​ളം പ​ഞ്ചാ​യ​ത്ത് ഹോം ​ഐ​സോ​ലേ​ഷ​നി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്. അ​തി​നാ​യി ര​ണ്ടാ​മ​ത്തെ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റെ​ർ പു​ല്ലു​വി​ള സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ പു​തി​യ​തു​റ​യി​ലെ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് മാ​റ്റും. ഒ​രു വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും രോ​ഗി​ക​ളാ​ണെ​ങ്കി​ൽ മാ​ത്രം ഇ​നി മു​ത​ൽ ഹോം ​ഐ​സോ​ലേ​ഷ​ൻ പ​രി​ഗ​ണി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഒ​ന്നോ ര​ണ്ടോ പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് ഇ​വ​രെ കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റും.
പ​ള്ളം സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ ഡൊ​മി​സി​ലി​യ​റി സെ​ന്‍റ​റി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട അ​ൻ​പ​ത്ത​ഞ്ച് കി​ട​ക്ക​ക​ളും നി​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​റ്റൊ​ന്നു​കൂ​ടെ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം 154 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 28 പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തും അ​ധി​കൃ​ത​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള 150-ൽ​പ്പ​രം​പ​രെ ഇ​ന്ന​ലെ​യും ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ആ​ൾ​ക്കാ​ർ എ​ത്താ​ത്ത​ത് വ​ലി​യ ത​ല​വേ​ദ​ന​യാ​കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​ത് മ​ര​ണ​നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​നും വ​ഴി​തെ​ളി​ച്ചു. ഒ​ന്നാം​ത​രം​ഗ​ത്തി​ൽ 25 ഓ​ളം പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ അം​ഗ​സം​ഖ്യ നൂ​റി​ന​ടു​ത്ത് എ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ഇ​തു കാ​ര​ണം പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ലെ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും ആ​ൾ​ക്കാ​രു​ടെ യാ​ത്ര​യി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സീ​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്. തീ​ര​ദേ​ശ മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഇ​നി​യും 25000-ൽ​പ്പ​രം ആ​ൾ​ക്കാ​ർ​ക്ക് വാ​ക്സിൻ ന​ൽ​കാ​നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വുവരാ​ത്ത കാ​ഞ്ഞി​രം​കു​ളം, പൂ​വാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ വീ​ണ്ടും ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നു.
എ​ന്നാ​ൽ പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രി​ശോ​ധ​ന നി​യ​ന്ത്രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​മം തു​ട​ങ്ങി. ഇ​ന്ന​ലെ 110 പേ​രി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 17 പേ​രെ രോ​ഗി​ക​ളെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​തി​ൽ പ​ത്തു പേ​രോ​ളം മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​യി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​നാ ഫ​ലം പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രി​ലാ​യ​ത് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടാ​ൻ ഇ​ട​യാ​ക്കി. ഇ​താ​ണ് ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്നു. ഇ​തൊ​ഴി​വാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ട്ട​വ​ർ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കാ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. വി​ഴി​ഞ്ഞം മേ​ഖ​ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നെ​ങ്കി​ലും മ​ര​ണ നി​ര​ക്കി​ൽ കു​റ​വി​ല്ല. സോ​ണ​ൽ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ​യും ര​ണ്ടു​പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.